ഇന്ത്യക്കാരുൾപ്പെടെ വാക്‌സീനെടുത്ത രാജ്യാന്തര യാത്രക്കാർക്ക് അബുദാബിയിൽ ക്വാറന്റീൻ 5 ദിവസം

0

അബുദാബി∙ വാക്സീൻ എടുത്ത രാജ്യാന്തര യാത്രക്കാർക്ക് ക്വാറന്റീൻ 5 ദിവസമാക്കി കുറച്ച് അബുദാബി. നിലവിൽ 10 ദിവസമാണ് ക്വാറന്റീൻ. ഇന്ത്യ ഉൾപ്പെടെ റെഡ് വിഭാഗം രാജ്യങ്ങളിൽനിന്ന് യുഎഇയിലെത്തുന്ന വാക്സീൻ എടുത്തവർക്കാണ് ആനുകൂല്യം. ഇവർ രാജ്യത്തെത്തി നാലാം ദിവസം പിസിആർ െടസ്റ്റ് എടുക്കണം.

വാക്സീൻ എടുക്കാത്ത റെഡ് രാജ്യക്കാർക്ക് യുഎഇയിലെത്തിയാൽ 10 ദിവസം ഇൻസ്റ്റിറ്റ്യൂഷൻ ക്വാറന്റീനുണ്ട്. 4, 8 ദിവസങ്ങളിൽ പിസിആർ ടെസ്റ്റ് എടുക്കുകയും വേണം. നിലവിൽ ഈ മാസം 14 വരെയുള്ള യാത്രാ വിലക്കു യുഎഇ പിൻവലിച്ചാൽ പുതിയ ആനുകൂല്യം പ്രയോജനപ്പെടുത്തി ഇന്ത്യക്കാർക്കും അബുദാബിയിലെത്താം.

ഇതേസമയം ഗ്രീൻ വിഭാഗം രാജ്യങ്ങളിൽ നിന്ന് എത്തുന്ന വാക്സീൻ എടുത്തവർക്ക് വിമാനത്താവളത്തിലെത്തി പിസിആർ എടുത്താൽ മതി. ക്വാറന്റീനില്ല. ആറാം ദിവസം മറ്റൊരു പിസിആർകൂടി എടുക്കണമെന്നു മാത്രം.

ഇവിടന്നുള്ള വാക്സീൻ എടുക്കാത്തവർക്ക് 6, 12 ദിവസങ്ങളിൽ പിസിആർ നിർബന്ധം. ക്വാറന്റീനില്ല. 2 ഡോസ് വാക്സീൻ എടുത്ത് 28 ദിവസം കഴിഞ്ഞ യുഎഇയിലെ സ്വദേശി, വിദേശി യാത്രക്കാർക്കും നിയമം ബാധകം. റിപ്പോർട്ട് അൽഹൊസൻ ആപ്പിലാണ് കാണിക്കേണ്ടത്.

Leave A Reply

Your email address will not be published.