ഇന്ത്യയിലേക്കുള്ള യാത്ര ഇസ്രയേലും നിരോധിച്ചു

0

ജറുസലം ∙ കോവിഡ് വ്യാപനം രൂക്ഷമായ ഇന്ത്യ ഉൾപ്പെടെ 7 രാജ്യങ്ങളിലേക്കുള്ള യാത്ര ഇസ്രയേൽ താൽക്കാലികമായി നിരോധിച്ചു. യുക്രെയ്ൻ, ബ്രസീൽ, ഇത്യോപ്യ, ദക്ഷിണാഫ്രിക്ക, മെക്സിക്കോ, തുർക്കി എന്നിവയാണ് ഇസ്രയേൽ പൗരന്മാർക്കു യാത്രാനിരോധനമുള്ള മറ്റു രാജ്യങ്ങൾ.

ഇന്നു മുതൽ ഈ മാസം 16 വരെയാണ് നിരോധനം. ഇസ്രയേലികളല്ലാത്തവർ ഈ രാജ്യങ്ങളിൽ സ്ഥിരതാമസത്തിനു പോകുന്നതിന് നിരോധനമില്ല.

Leave A Reply

Your email address will not be published.