ഒമാനില്‍ വീണ്ടും കോവിഡ് രോഗികള്‍ ആയിരത്തിന് മുകളില്‍; 10 മരണം

0

മസ്‌കത്ത് ∙ ഒമാനില്‍ 1,093 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. രാജ്യത്തെ ആകെ കോവിഡ് കേസുകള്‍ 196,900 ആയി ഉയര്‍ന്നു. 10 രോഗികള്‍ കൂടി മരിച്ചതോടെ ആകെ മരണം 2,053 ആയി.

1,219 പേര്‍ക്ക് 24 മണിക്കൂറിനിടെ രോഗം ഭേദമായി. രോഗം ഭേദമായവരുടെ എണ്ണം 178,052 ആയി ഉയര്‍ന്നു. 90 രോഗികളെയാണു പുതുതായി ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. 816 രോഗികളാണു നിലവില്‍ ആശുപത്രികളില്‍ കഴിയുന്നത്. ഇതില്‍ 285 പേര്‍ തീവ്രപരിചരണ വിഭാഗത്തിലാണ്. 16,795 പേര്‍ നിലവില്‍ കോവിഡ് ബാധിതരായി കഴിയുന്നതായും ആരോഗ്യ മന്ത്രാലയം അറിയിച്ചു.

Leave A Reply

Your email address will not be published.