കോവിഡ് ആശുപത്രി ചികിത്സയ്ക്ക് ദേശീയനയം വേണം: സുപ്രീം കോടതി

0

ന്യൂഡൽഹി ∙ കോവിഡ് രോഗികളുടെ ആശുപത്രി ചികിത്സ സംബന്ധിച്ചു രണ്ടാഴ്ചയ്ക്കുള്ളിൽ ദേശീയ നയം രൂപപ്പെടുത്താൻ കേന്ദ്ര സർക്കാരിനോട് സുപ്രീം കോടതി.

രാജ്യത്തെ കോവിഡ് പ്രതിസന്ധിയുടെ പശ്ചാത്തലത്തിൽ സ്വമേധയാ എടുത്ത കേസിലെ ഇടക്കാല ഉത്തരവിലാണു നിർദേശം. ഹർജി 10ന് വീണ്ടും പരിഗണിക്കും. വൈറസ് വ്യാപനം തടയാൻ സംസ്ഥാനങ്ങൾ ലോക്ഡൗൺ പരിഗണിക്കണമെന്ന നിർദേശവും ജസ്റ്റിസ് ഡി.വൈ.ചന്ദ്രചൂഡ് അധ്യക്ഷനായ ബെഞ്ച് മുന്നോട്ടുവച്ചു.

തിരിച്ചറിയൽ രേഖകൾ ഇല്ലാത്തതിന്റെ പേരിൽ ആർക്കും മരുന്നോ ചികിത്സയോ നിഷേധിക്കരുത്. ആശുപത്രി പ്രവേശനത്തിന്റെ കാര്യത്തിൽ വിവിധ സംസ്ഥാനങ്ങൾ വ്യത്യസ്ത മാനദണ്ഡങ്ങൾ പിന്തുടരുന്നത് അനിശ്ചിതത്വമുണ്ടാക്കുന്നു. ഓക്സിജൻ പ്രതിസന്ധി ഉടൻ പരിഹരിക്കണമെന്നും ആൾക്കൂട്ടങ്ങൾ ഒഴിവാക്കാൻ നടപടി വേണമെന്നും കോടതി നിർദേശിച്ചു. കേന്ദ്രത്തിന്റെ വാക്സീൻ നയത്തെയും കോടതി വിമർശിച്ചു.

Leave A Reply

Your email address will not be published.