ചലച്ചിത്ര നട‌ൻ മേള രഘു അന്തരിച്ചു

0

േചർത്തല∙ നട‌ൻ ചേർത്തല പുത്തൻവെളി ശശിധരൻ (മേള രഘു–60) അന്തരിച്ചു. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ ചികില്‍സയിലായിരുന്നു. കഴിഞ്ഞ മാസം വീട്ടിൽ കുഴഞ്ഞുവീണതിനെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു.

സംവിധായകൻ കെ.ജി.ജോർജിന്റെ ‘മേള’ എന്ന ചിത്രത്തിൽ മമ്മൂട്ടിക്കൊപ്പം നായകതുല്യമായ വേഷത്തിലാണ് രഘു സിനിമയിലെത്തിയത്. തുടർന്നാണ് മേള രഘു എന്നറിയപ്പെട്ടത്. കമൽഹാസന്റെ ‘അപൂർവ സഹോദരങ്ങൾ’ എന്ന ചിത്രത്തിലും ശ്രദ്ധേയ വേഷം ചെയ്തു. സിനിമയിൽ 40 വർഷം പിന്നിട്ട രഘു മോഹൻലാലിന്റെ ‘ദൃശ്യം 2’ൽ ആണ് ഒടുവിൽ അഭിനയിച്ചത്. 30ൽ അധികം സിനിമകളിൽ അഭിനയിച്ചു. ഭാര്യ: ശ്യാമള. മകൾ: ശിൽപ

Leave A Reply

Your email address will not be published.