അസമിൽ മുഖ്യമന്ത്രി തർക്കം തുടരുന്നു; അണിയറ നീക്കങ്ങളുമായി സോനോവാളും ഹിമന്ത ശർമയും

0

ന്യൂഡൽഹി ∙ അസമിലെ പുതിയ മുഖ്യമന്ത്രി ആരെന്ന കാര്യത്തിൽ സസ്പെൻസ് തുടരുന്നു. ബിജെപി ദേശീയ നേതൃത്വം ഇന്നു യോഗം ചേർന്ന് മുഖ്യമന്ത്രിയെ തീരുമാനിക്കുമെന്നാണു സൂചന. പദവിക്കായി രംഗത്തുള്ള നിലവിലെ മുഖ്യമന്ത്രി സർബാനന്ദ സോനോവാളും ധനമന്ത്രി ഹിമന്ത ബിശ്വ ശർമയും അണിയറ നീക്കങ്ങൾ സജീവമാക്കി.

സോനോവാൾ കഴിഞ്ഞ ദിവസം വിളിച്ച എംഎൽഎമാരുടെ യോഗത്തിൽ നിന്നു ഹിമന്ത വിട്ടു നിന്നു. തന്നോട് അടുപ്പമുള്ള എംഎൽഎമാരുമായി പിന്നീട് അദ്ദേഹം കൂടിക്കാഴ്ച നടത്തി. ഇരു നേതാക്കളും സ്വന്തം പാളയത്തിൽ എംഎൽഎമാരെ നിരത്താനുള്ള ശ്രമമാണ് അണിയറയിൽ നടത്തുന്നത്.

ബിജെപി ദേശീയ വൈസ് പ്രസിഡന്റും അസമിന്റെ ചുമതല വഹിക്കുന്ന പാർട്ടി ഭാരവാഹിയുമായ ബൈജയന്ത് ജയ് പാണ്ഡ, സംസ്ഥാന സംഘടനാകാര്യ സെക്രട്ടറി ഫനി ശർമ എന്നിവർ ഇരുവരുമായി കൂടിക്കാഴ്ച നടത്തി.

Leave A Reply

Your email address will not be published.