ഇന്ത്യയ്ക്ക് ജീവവായു എത്തിച്ച് അബുദാബിയിലെ ബാപ്സ് ഹിന്ദു മന്ദിർ

0

അബുദാബി ∙ കോവിഡ് ദുരിതത്തിൽ ശ്വാസം മുട്ടുന്ന ഇന്ത്യയ്ക്ക് ജീവവായു എത്തിച്ച് അബുദാബിയിലെ ബാപ്സ് ഹിന്ദു മന്ദിർ. ആദ്യഘട്ടത്തിൽ 44 ടൺ ലിക്വിഡ് ഓക്സിജൻ അടങ്ങിയ രണ്ടു ടാങ്കുകൾക്കു പുറമെ 600 സിലിണ്ടറുകളിലായി 30,000 ലീറ്റർ മെഡിക്കൽ ഓക്സിജനും 130 ഓക്സിജൻ കോൺസൺട്രേറ്റേഴ്സും അയച്ചതായി സ്വാമി ബ്രഹ്മവിഹാരിദാസ് പറഞ്ഞു. ഗുജറാത്തിലെ മുണ്ടറയിൽ വെള്ളിയാഴ്ച എത്തുന്ന ദുരിതാശ്വാസ വസ്തുക്കളിലൂടെ ഒട്ടേറെ ജീവനുകൾ രക്ഷിക്കാനാകുമെന്ന് സ്വാമി പറഞ്ഞു.

BAPS-Hindu-Mandir-Sends-Oxygen1

മാസത്തിൽ 440 മെട്രിക് ടൺ ലിക്വിഡ് ഓക്സിജൻ എത്തിക്കാനാണ് ക്ഷേത്ര സമിതിയുടെ പദ്ധതി. ഓക്സിജൻ ക്ഷാമം നേരിടുന്ന വിവിധ സംസ്ഥാനങ്ങളിലെ ആശുപത്രികളിലേക്ക് ഓക്സിജൻ നിറച്ച ആയിരക്കണക്കിന് സിലിണ്ടറുകളും വരുംദിവസങ്ങളിൽ എത്തിക്കും. ക്ഷേത്രത്തിന്റെ ജീവകാരുണ്യ പ്രവർത്തനങ്ങളുടെ ഭാഗമായി ഇന്ത്യക്കാരുടെയും സ്വദേശികളുടെയും സഹകരണത്തോടെ പദ്ധതി നടപ്പാക്കുന്നത്. സർക്കാരിന്റെയും വിവിധ ആശുപത്രികളുടെയും സഹകരണത്തോടെയാണ് ഓക്സിജൻ സമാഹരിച്ച് അയച്ചത്.

Leave A Reply

Your email address will not be published.