ഉറക്കം തൂങ്ങുന്ന പ്രസിഡന്റെന്ന് രൂക്ഷ വിമർശനം ഉന്നയിച്ച് ഹൈബി ഈഡൻ

0

കൊച്ചി ∙ ‘‘എന്തിനാണു നമുക്ക് ഇനിയും ഉറക്കം തൂങ്ങുന്ന ഒരു പ്രസിഡന്റ്’’. ഹൈബി ഈഡൻ എംപി സമൂഹമാധ്യമത്തിൽ പങ്കുവച്ച ഒറ്റ വരി പ്രതികരണം കോൺഗ്രസ് പ്രവർത്തകരിൽ പാർട്ടിയുടെ പരാജയം സംബന്ധിച്ച കൂടുതൽ ചർച്ചകൾക്കു വഴിമരുന്നിട്ടു.

നിയമസഭാ തിരഞ്ഞെടുപ്പിൽ ചരിത്ര പരാജയം നേരിട്ട കോൺഗ്രസിൽ നേതൃത്വത്തിന് എതിരെ കടുത്ത വിമർശനം ഉയരുന്നതിനിടെയാണു ഹൈബിയുടെ പോസ്റ്റ്. ‘‘സാധാരണ പാർട്ടി പ്രവർത്തകരുടെ വികാരമാണു പ്രകടിപ്പിച്ചത്. അതിനെക്കുറിച്ചു കൂടുതൽ പ്രതികരിക്കാനില്ല’’. ഹൈബി  പറഞ്ഞു.

Leave A Reply

Your email address will not be published.