കേന്ദ്ര സർക്കാർ ഒട്ടകപ്പക്ഷിയെ പോലെ: ഡൽഹി ഹൈക്കോടതി

0

ന്യൂഡൽഹി ∙ ഉത്തരവുകൾ പാലിക്കാത്തതിനു കോടതിയലക്ഷ്യ നടപടികളെടുക്കാതിരിക്കാൻ കാരണമുണ്ടെങ്കിൽ ഇന്നറിയിക്കാൻ കേന്ദ്ര സർക്കാരിനോട് ഡൽഹി ഹൈക്കോടതി ആവശ്യപ്പെട്ടു. ഡൽഹിക്ക് 700 ടൺ ഓക്സിജൻ ലഭ്യമാക്കണമെന്ന ഹൈക്കോടതി ഉത്തരവും സുപ്രീം കോടതി ഉത്തരവും പാലിക്കാത്തതിലാണു നടപടി.

ആഭ്യന്തര, വ്യവസായ മന്ത്രാലയങ്ങളിലെ അഡീഷനൽ സെക്രട്ടറിമാർ ഇന്നു നേരിട്ടു ഹാജരാകാനും ഹൈക്കോടതി ഉത്തരവിട്ടു. തല മണ്ണിലാഴ്ത്തി നിൽക്കുന്ന ഒട്ടകപ്പക്ഷിയെ പോലെ പെരുമാറാൻ കേന്ദ്ര സർക്കാരിനു പറ്റിയേക്കും. എന്നാൽ, തങ്ങൾക്ക് അതിനാകില്ലെന്നും കോടതി ചൂണ്ടിക്കാട്ടി.

Leave A Reply

Your email address will not be published.