കോടതി ഇടപെടലില്‍ സന്തോഷം; യു.എ.പി.എ കൂടി പുനപരിശോധിക്കണം; രാജ്യദ്രോഹ കേസുകളിലെ സുപ്രീംകോടതി വിധിയില്‍ പ്രതികരിച്ച് സിദ്ദിഖ് കാപ്പന്റെ ഭാര്യ റൈഹാനത്ത്

0

മലപ്പുറം: രാജ്യദ്രോഹ വകുപ്പ് പുനപരിശോധിക്കുന്നത് വരെ സംസ്ഥാനങ്ങളും കേന്ദ്രവും രാജ്യദ്രോഹ നിയമപ്രകാരം കേസ് രജിസ്റ്റര്‍ ചെയ്യാന്‍ പാടില്ലെന്ന സുപ്രീം കോടതി വിധിയെ സ്വാഗതം ചെയ്ത് മാധ്യമപ്രവര്‍ത്തകന്‍ സിദ്ദിഖ് കാപ്പന്റെ ഭാര്യ റൈഹാനത്ത്.

രാജ്യദ്രോഹ വകുപ്പ് താല്‍ക്കാലികമായി മരവിപ്പിച്ചുകൊണ്ടുള്ള കോടതി ഇടപെടലില്‍ സന്തോഷമുണ്ടെന്നായിരുന്നു റൈഹാനത്തിന്റെ പ്രതികരണം.

യു.എ.പി.എ കേസുകള്‍ കൂടി ഇത്തരത്തില്‍ പുനപരിശോധിക്കണമെന്നും ഇക്കാര്യത്തില്‍ കോടതിയെ സമീപിക്കുന്നതുമായി ബന്ധപ്പെട്ട് അഭിഭാഷകനുമായി സംസാരിക്കുമെന്നും റൈഹാനത്ത് കൂട്ടിച്ചേര്‍ത്തു.

രണ്ട് വര്‍ഷത്തോളമായി ഉത്തര്‍പ്രദേശിലെ ജയിലിലാണ് മാധ്യമപ്രവര്‍ത്തകനായ സിദ്ദിഖ് കാപ്പന്‍. യു.പി പൊലീസ് അറസ്റ്റ് ചെയ്ത മാധ്യമപ്രവര്‍ത്തകന്‍ കാപ്പനെതിരെ രാജ്യദ്രോഹക്കുറ്റത്തിന് പുറമെ യു.എ.പി.എയും ചുമത്തിയിട്ടുണ്ട്.

Leave A Reply

Your email address will not be published.