ഹാസ്യനടനായും നായകനായും മിമിക്രി താരമായും പ്രേക്ഷകരുടെ മനം കവര്‍ന്ന താരമാണ് സുരാജ് വെഞ്ഞാറമൂട്. 2001ലെ ‘ലേഡീസ് ആന്റ് ജെന്റില്മാന്’ എന്ന ചിത്രത്തിലൂടെയാണ് സുരാജ് സിനിമ രംഗത്തേക്ക് കടന്ന് വന്നത്. പിന്നീട് താരം അഭിനയിച്ച കഥാപാത്രങ്ങളെല്ലാം തന്നെ സിനിമാപ്രേമികള്‍ക്ക് പ്രിയപ്പെട്ടതാണ്. ഡിജോ ജോസ് ആന്റണിയുടെ സംവിധാനത്തില്‍ അവസാനമായി റിലീസായ ‘ജന ഗണ മന’ എന്ന ചിത്രത്തില്‍ പൃഥ്വിരാജിനൊപ്പം സുരാജും കേന്ദ്രകഥാപാത്രമായി അഭിനയിച്ചിട്ടുണ്ട്.
സ്കൂള്‍ കാലഘട്ടത്തിലെ തന്റെ ഹിന്ദി അധ്യാപികയുമായുള്ള ഓര്‍മ്മ പങ്കുവെക്കുകയാണ് സുരാജ് വെഞ്ഞാറമൂട്. വെറൈറ്റി മീഡിയയ്ക്ക് നല്കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു താരം.