പ്രധാനമന്ത്രി അമിത് ഷാ, കേന്ദ്ര ആഭ്യന്തരമന്ത്രി മോദി; അസമിലെ പൊതുപരിപാടിയിലെ അഭിസംബോധന; പുലിവാല് പിടിച്ച് ഹിമന്ത ബിശ്വ ശര്‍മ്മ
ഗുവാഹത്തി: കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായെ പ്രധാനമന്ത്രിയെന്ന് അഭിസംബോധന ചെയ്ത് അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശര്‍മ്മ.
സംസ്ഥാനത്ത് നടന്ന ഒരു പൊതുപരിപാടിക്കിടെയാണ് ശര്‍മ്മ അമിത് ഷായെ ‘പ്രധാനമന്ത്രി’ എന്ന് വിളിച്ചത്. ഇതിന് പിന്നാലെ വിമര്‍ശനവുമായി കോണ്‍ഗ്രസ് രംഗത്തെത്തി. അടുത്ത പ്രധാനമന്ത്രിയെ തെരഞ്ഞെടുത്തോ എന്നാണ് വീഡിയോ പങ്കുവെച്ചുകൊണ്ട് കോണ്‍ഗ്രസ് പരിഹസിച്ചത്.