സി.ബി.ഐ 5 ദി ബ്രെയിനിന്റെ വിജയത്തിന് പ്രേക്ഷകരോട് നന്ദി പറഞ്ഞ് തിരക്കഥാകൃത്ത് എസ്.എന്‍. സ്വാമി. കഴിഞ്ഞ ദിവസം സി.ബി.ഐയിലെ അഭിനേതാക്കള്‍ക്കും അണിയറ പ്രവര്‍ത്തകര്‍ക്കും തിരുവനന്തപുരം പ്രസ് ക്ലബില്‍ വെച്ച് നല്കിയ സ്വീകരണത്തില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു എസ്.എന്‍.സ്വാമി.ഞാന്‍ ഇതിനു മുമ്പ് എഴുതി പുറത്തുവന്ന സിനിമകളൊന്നും ഇന്നത്തെപ്പോലെ ഡിജിറ്റല്‍ മീഡിയയുടെ പ്രസരമുള്ള സമയത്തല്ല. ആറേഴ് വര്‍ഷത്തെ ഇടവേളക്ക് ശേഷമാണ് ഞാന്‍ ഈ സിനിമ ചെയ്യുന്നത്. സിനിമ വന്നപ്പോള്‍ അതിന്റെ ഒരുപാട് മാര്‍ക്കറ്റിങ്ങ് തന്ത്രങ്ങളും ടെക്നോളജിയും എല്ലാം മാറിയിട്ടുണ്ട്. വളരെ മാറിയ ഒരു കാലഘട്ടത്തിലാണ് ഞങ്ങള്‍ ഈ സിനിമയുമായി വരുന്നത്.ഇതിന്റെ ഒരുപാട് കാര്യങ്ങള്‍ എനിക്ക് അത്ര കൃത്യമായി അറിയില്ലായിരുന്നു. പിന്നീട് ഓരോ അനുഭവത്തില്‍ കൂടെയാണ് പലതും പഠിച്ചത്.