മുഖ്യമന്ത്രിയുടെ രാജി, പുതിയ മുഖ്യമന്ത്രിയുടെ പ്രഖ്യാപനം, പിന്നാലെ കൂട്ടത്തല്ല്; ത്രിപുരയില്‍ നാടകീയ രംഗങ്ങള്‍
അഗര്‍തല: പുതിയ മുഖ്യമന്ത്രിയെ പ്രഖ്യാപിച്ചതിന് പിന്നാലെ ത്രിപുരയില്‍ ബി.ജെ.പി സംസ്ഥാന ഘടകത്തില്‍ കൂട്ടത്തല്ല്. മുഖ്യമന്ത്രിയുടെ വസതിയില്‍ ദേശീയനേതൃത്വത്തിന്റെ പ്രതിനിധികളുമായി ചേര്‍ന്ന യോഗത്തിനിടെയാണ് സംസ്ഥാന മന്ത്രിമാരും എം.എല്‍.എമാരും തമ്മിലടിച്ചത്. സംഭവത്തിന്റെ വീഡിയോ സമൂഹ മാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിക്കുകയാണ്.ത്രിപുരയില്‍ മുഖ്യമന്ത്രിയുടെ കീഴില്‍ നടന്ന അഴിമതികള്‍ക്കും ഭരണ അനീതികള്‍ക്കുമെതിരെ സി.പി.ഐ.എമ്മിന്റെ നേതൃത്വത്തില്‍ നടന്നുവരുന്ന പ്രതിഷേധങ്ങള്‍ക്ക് ബിപ്ലവ് കുമാര്‍ ഭരണത്തില്‍ തുടര്‍ന്നാല്‍ ജനപിന്തുണ ലഭിക്കുമെന്ന കാരണം മുന്‍നിര്‍ത്തിയാണ് സ്ഥാനം മാറ്റിയതെന്നും ആരോപണമുണ്ട്.