മുഗാബെയുടെ രാജി ആവശ്യപ്പെട്ട് സനൂ-പിഎഫ് പാര്‍ട്ടി രംഗത്ത്

0
233

 

ഹരാരെ: പ്രസിഡന്റ് റോബര്‍ട്ട് മുഗാബെയുടെ രാജി ആവശ്യപ്പെട്ട് ഭരണകക്ഷിയായ സനൂ-പിഎഫ് പാര്‍ട്ടി രംഗത്ത്. ഇന്ന് രാജ്യതലസ്ഥാനമായ ഹരാരെയില്‍ രാജി ആവശ്യപ്പെട്ട് നടക്കാന്‍ പോകുന്ന പ്രതിഷേധ മാര്‍ച്ചിന് മുന്നോടിയായാണ് ഭരണകക്ഷി മുഗാബെയുടെ രാജി ആവശ്യപ്പെട്ടിരിക്കുന്നത്.
ആഫ്രിക്കന്‍ രാജ്യമായ സിംബാബ് വേയില്‍ സൈനിക അട്ടിമറിയോടെ ഉടലെടുത്ത രാഷ്ട്രീയ പ്രതിസന്ധി തുടരുന്നതിനിടെ പ്രസിഡന്റ് റോബര്‍ട്ട് മുഗാബെ രാജിവെക്കണമെന്ന് ആവശ്യപ്പെട്ട് ഭരണകക്ഷിയായ സനൂ-പിഎഫ് പാര്‍ട്ടിയുടെ പ്രാദേശിക ബ്രാഞ്ചുകളാണ് രംഗത്തെത്തിയിരിക്കുന്നത്. അട്ടിമറിയിലൂടെ രാജ്യത്തിന്റെ ഭരണം പിടിച്ചെടുത്ത സൈനിക നടപടിയെ പൂര്‍ണമായും പിന്തുണച്ചുകൊണ്ട് ഇന്ന് രാജ്യതലസ്ഥാനമായ ഹരാരെയില്‍ വന്‍ ബഹുജന റാലി നടക്കാനിരിക്കെയാണ് ഭരണകക്ഷി തന്നെ മുഗാബെ രാജിവെക്കണമെന്ന് ആവശ്യപ്പെട്ടിരിക്കുന്നത്. സനൂ-പിഎഫ് പാര്‍ട്ടിയുടെ പത്ത് ബ്രാഞ്ചുകളില്‍ എട്ടെണ്ണവും മുഗാബെ പ്രസിഡന്റ് സ്ഥാനവും പ്രസിഡന്റ് സ്ഥാനവും ഒഴിയണമെന്ന് വോട്ടിങിലൂടെ അഭിപ്രായപ്പെട്ടു. നിരവധി ഭരണകക്ഷി നേതാക്കള്‍ രാജി ആവശ്യപ്പെട്ട് സ്റ്റേറ്റ് ടെലിവിഷനിലൂടെ പ്രത്യക്ഷപ്പെടുകയും ചെയ്തു. ഇന്ന് നടക്കുന്ന മുഗബെ വിരുദ്ധ റാലിക്ക് ഭരണകക്ഷി പൂര്‍ണപിന്തുണ പ്രഖ്യാപിക്കുകയും ചെയ്തിട്ടുണ്ട്. നിലവിലെ പ്രതിസന്ധി ചര്‍ച്ച ചെയ്യാന്‍ സനൂ-പിഎഫ് പാര്‍ട്ടിയുടെ സെന്‍ട്രല്‍ കമ്മിറ്റി ഈയാഴ്ച തന്നെ ചേരുമെന്നും നേതാക്കള്‍ അറിയിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here