Ultimate magazine theme for WordPress.

പോക്കിരി രാജയായി മമ്മൂട്ടി വീണ്ടും

മമ്മൂട്ടി വീണ്ടും പോക്കിരി രാജയാവുന്നു. രാജ 2 എന്നു പേരിട്ട ചിത്രത്തിന്‍റെ വിവരങ്ങള്‍ പുറത്തുവിട്ടത് സംവിധായകന്‍ വൈശാഖ് ആണ്. പോക്കിരി രാജയുടെ രണ്ടാം ഭാഗമല്ല, മറിച്ച്‌ രാജ എന്ന കഥാപാത്രത്തിനെ സ്വീകരിക്കുന്നതിനൊപ്പം പുതിയ കാലഘത്തിന് ആസ്വദിക്കാന്‍ കഴിയുന്ന തരത്തില്‍ കഥയും കഥാപശ്ചാത്തലവും മാറ്റിയെടുക്കുമെന്ന് സംവിധായകന്‍ വ്യക്തമാക്കി. മമ്മൂട്ടിയുടെ കരിയറിലെ ഏറ്റവും മുതല്‍ മുടക്കുള്ള ചിത്രമായിരിക്കും രാജ 2. ചിത്രം നിര്‍മ്മിക്കുന്നത് ടോമിച്ചന്‍ മുളകുപാടമാണ്. പുലിമുരുകന്‍റെ തിരക്കഥാകൃത്ത് ഉദയ് കൃഷ്ണയാണ് രാജ 2 ന്‍റെ തിരക്കഥ. 2017 തുടക്കത്തില്‍ ചിത്രീകരണം തുടങ്ങും. ഇന്ത്യയിലെ തന്നെ മികച്ച സാങ്കേതിക പ്രവര്‍ത്തകരാവും ചിത്രത്തിനു വേണ്ടി സഹകരിക്കുക. മലയാളം, തമിഴ്, തെലുങ്ക് ഭാഷകളിലായി ചിത്രീകരിക്കുന്ന ചിത്രത്തിനായി മമ്മൂട്ടിയുടെ 100 ദിവസത്തെ കാള്‍ ഷീറ്റാണ് നിര്‍മ്മാതാവ് ആവശ്യപ്പെട്ടിരിക്കുന്നതെന്നാണ് വിവരം.

Comments are closed, but trackbacks and pingbacks are open.