Ultimate magazine theme for WordPress.

ഇന്ന് അര്‍ദ്ധരാത്രി മുതല്‍ കെഎസ്ആർടിസി പണിമുടക്ക്

തിരുവനന്തപുരം: ഇന്ന് അര്‍ദ്ധരാത്രി മുതല്‍ സിപിഐ സംഘടനയായ ട്രാൻസ്പോർട്ട് എംപ്ലോയീസ്യൂണിയനും യുഡിഎഫ് സംഘടനയായ ടിഡിഎഫും പ്രഖ്യാപിച്ച സൂചനാ പണിമുടക്ക്. സമരം പിന്‍വലിക്കണമെന്നാവശ്യപ്പെട്ടു മന്ത്രി എ.കെ.ശശീന്ദ്രന്‍ ഇന്നു രാവിലെ സംഘടനാ പ്രതിനിധികളുടെയും മാനേജ്മെന്റിന്‍റെയും യോഗം വിളിച്ചു. ശമ്പളവും പെൻഷനും വിതരണം ചെയ്യുക, വാഗ്ദാനം ചെയ്ത ഡിഎ അനുവദിക്കുക തുടങ്ങിയവയാണ് ആവശ്യങ്ങള്‍. ഐഎന്‍ടിയുസി നേതൃത്വം നല്‍കുന്ന ട്രാന്‍സ്പോര്‍ട്ട് ഡെമോക്രാറ്റിക് ഫെഡറേഷന്‍, എഐടിയുസി നേതൃത്വം നല്‍കുന്ന സ്റ്റേറ്റ് ട്രാന്‍സ്പോര്‍ട്ട് എംപ്ലോയീസ് യൂണിയന്‍, ബിഎംഎസിന്റെ നേതൃത്വത്തിലുള്ള കേരള സ്റ്റേറ്റ് ട്രാന്‍സ്പോര്‍ട്ട് എംപ്ലോയീസ് സംഘ് എന്നിവയും കേരള സ്റ്റേറ്റ് ട്രാന്‍സ്പോര്‍ട്ട് ൈഡ്രവേഴ്സ് യൂണിയനും സമരത്തില്‍ പങ്കെടുക്കും. സിഐടിയു സംഘടനയായ കെഎസ്ആര്‍ടിഇഎ ഇന്ന് മുതൽ ട്രാൻസ്പോർട്ട് ഭവന് മുന്നിൽ റിലേ നിരാഹാരസമരവും പ്രഖ്യാപിച്ചിട്ടുണ്ട്.

Comments are closed, but trackbacks and pingbacks are open.