Ultimate magazine theme for WordPress.

എയര്‍ഹോസ്റ്റസിനോട് അപമര്യാദയായി പെരുമാറിയ യാത്രക്കാരന്‍ അറസ്റ്റില്‍

ന്യൂഡല്‍ഹി : മസ്‌കറ്റില്‍നിന്നുള്ള എഐ 974 വിമാനത്തില്‍ എയര്‍ഹോസ്റ്റസിനോട് ലൈംഗികച്ചുവയോടെ സംസാരിച്ച യാത്രക്കാരന്‍ അറസ്റ്റില്‍. തന്‍റെ ശരീരത്തില്‍ അപമര്യാദയായി സ്പര്‍ശിക്കുകയും ലൈംഗികച്ചുവയോടെ സംസാരിക്കുകയും ചെയ്തുവെന്ന് എയര്‍ ഹോസ്റ്റസ് പൈലറ്റിനോട് പരാതിപ്പെടുകയായിരുന്നു. ഇതേത്തുടര്‍ന്ന് പൈലറ്റ് വിമാനത്താവളത്തില്‍ വിവരമറിയിച്ചു. അറൈവല്‍ ടെര്‍മിനലില്‍ പൊലീസ് എത്തണമെന്നും പൈലറ്റ് ആവശ്യപ്പെട്ടു.

വിമാനം ലാന്‍ഡ് ചെയ്തപ്പോള്‍ത്തന്നെ പൊലീസ് എത്തിയിരുന്നു. വിമാനമിറങ്ങിയെത്തിയ യാത്രക്കാരനെ പൊലീസ് അറസ്റ്റ് ചെയ്യുകയും കൈവിലങ്ങണിയിച്ച് കൊണ്ടുപോവുകയും ചെയ്തു. ഇത്തരം സംഭവങ്ങള്‍ എയര്‍ ഇന്ത്യ അനുവദിക്കുകയില്ലെന്നും മാന്യമല്ലാതെ പെരുമാറുന്ന യാത്രക്കാരോട് യാതൊരു വിട്ടുവീഴ്ചയുമുണ്ടാകില്ലെന്നും എയര്‍ ഇന്ത്യ വക്താവ് അറിയിച്ചു. വിമാനത്തില്‍ അപമര്യാദയായി പെരുമാറുന്നവരുടെ എണ്ണം ആഗോള തലത്തില്‍ കൂടുകയാണെന്നാണ് ഇന്റര്‍നാഷണല്‍ എയര്‍ ട്രാന്‍സ്പോര്‍ട്ട് അതോറിറ്റിയുടെ കണക്ക്.

Comments are closed, but trackbacks and pingbacks are open.