Ultimate magazine theme for WordPress.

സല്‍മാന്‍ഖാന്‍ അവതരിപ്പിക്കുന്ന ബിഗ്ഗ് ബോസില്‍ ഷാരുഖ് എത്തുന്ന

കിങ് ഖാന്‍ തന്‍റെ പുതിയ ചിത്രമായ റയീസിന്‍റെ പ്രചരണാര്‍ത്ഥം സല്‍മാന്‍ഖാന്‍ അവതരിപ്പിക്കുന്ന ടെലിവിഷന്‍ ഷോ ബിഗ്ഗ് ബോസില്‍ എത്തുന്നു. ലോണവാലയിലെ സെറ്റില്‍ ജനുവരി 20ന് ചിത്രീകരിക്കുന്ന സെമിഫൈനല്‍ എപ്പിസോഡിലാണ് ഷാരുഖ് എത്തുന്നത്. ഇതിനു മുന്‍പ് കജോളിനോടൊപ്പം അഭിനയിച്ച ദില്‍വാലയുടെ പ്രചരണാര്‍ത്ഥവും ഷാരുഖ് ഖാന്‍ ബിഗ്ഗ് ബോസ് ഷോയില്‍ എത്തിയിരുന്നു. ചിത്രത്തില്‍ മദ്യമാഫിയ തലവന്‍റെ വേഷത്തിലാണ് ഷാരൂഖ് എത്തുന്നത്. രാഹുല്‍ ദൊലാഖിയ സംവിധാനം ചെയ്യുന്ന ചിത്രത്തിലെ സണ്ണി ലിയോണ്‍ അഭിനയിച്ച ഗാനം യൂടൂബില്‍ തരംഗമായിരുന്നു.

Comments are closed, but trackbacks and pingbacks are open.