Ultimate magazine theme for WordPress.

റാ കാര്‍ത്തികിന്‍റെ പുതിയ തമിഴ് ചിത്രത്തില്‍ ദുല്‍ഖര്‍

ദുല്‍ഖര്‍ തമിഴിലെ തന്‍റെ അടുത്ത ചിത്രം കമ്മിറ്റ് ചെയ്തിരിക്കുന്നു. റാ കാര്‍ത്തിക് എന്ന പുതുമുഖ സംവിധായകന്‍റെ ചിത്രത്തിലാണ് ദുല്‍ഖര്‍ എത്തുന്നത്. ട്രാവലോഗ് സ്വഭാവത്തിലുള്ള ഒരു ലൗ സ്റ്റോറി ആണ് ചിത്രത്തിന്‍റെതെന്നാണ് സൂചന. മൂന്നു നായികമാര്‍ ചിത്രത്തിലുണ്ടാകും. മേഘാ ആകാശും നിവേദ പെതുരാജും സ്ക്രിപ്റ്റ് കേട്ടിട്ടുണ്ടെന്ന് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു. ഇപ്പോള്‍ പ്രീ പ്രൊഡക്ഷന്‍ ജോലികള്‍ പുരോഗമിക്കുന്ന ചിത്രത്തിന്‍റെ ഔദ്യോഗിക പ്രഖ്യാപനം രണ്ടാഴ്ചയ്ക്കകം ഉണ്ടാകും.

Comments are closed, but trackbacks and pingbacks are open.