Ultimate magazine theme for WordPress.

തമിഴ്നാട്ടിൽ ഹോട്ടൽ ശൃഖംലകളില്‍ 420 കോടി രൂപയുടെ നികുതി വെട്ടിപ്പ്

ചെന്നെ: തമിഴ്നാട്ടിൽ ഹോട്ടൽ ശൃഖംല 420 കോടി രൂപയുടെ നികുതി വെട്ടിച്ചെന്ന് കണ്ടെത്തി. ചെന്നൈ അടക്കം തമിഴ്നാട്ടിൽ പത്തിലേറെ സ്ഥലങ്ങളിൽ കഴിഞ്ഞ ദിവസം ആദായ നികുതി വകുപ്പ് നടത്തിയ പരിശോധനയിലാണ് ഹോട്ടലുകൾ നികുതി വെട്ടിച്ചതായി കണ്ടെത്തിയത്. അതിനിടെ തമിഴ്നാട്ടിൽ ബുഹാരി ഗ്രൂപ്പിന്‍റെ ഹോട്ടലുകളിൽ ആദായനികുതി വകുപ്പ് തിരച്ചിൽ തുടരുകയാണ്. നേരത്തെ വ്യവസായി ശേഖർ റെഡ്ഡിയുടെയും സഹായികളുടെയും ഓഫിസുകളിലും നടത്തിയ പരിശോധനകളിൽ 170 കോടി രൂപയും 130 കിലോയോളം സ്വർണവും പിടിച്ചെടുത്തിരുന്നു. തുടർന്ന് ഇയാൾ അടക്കം അഞ്ചു പേർ അറസ്റ്റിലായിരുന്നു.

Comments are closed, but trackbacks and pingbacks are open.