Ultimate magazine theme for WordPress.

നിവിന്‍റെ വില്ലനായി വിക്രം

നിവിന്‍ പോളി നായകനായെത്തുന്ന ചിത്രത്തില്‍ തമിഴ് സൂപ്പര്‍താരം ചിയാന്‍ വിക്രം വില്ലനാകുന്നു. തമിഴ് മാധ്യമങ്ങളാണ് ഇത്തരത്തില്‍ വാര്‍ത്തകള്‍ പുറത്ത് വിട്ടിരിക്കുന്നത്. എന്നാല്‍ താരങ്ങളൊ സംവിധായകനോ ഇതിനോട് ഇതുവരെ പ്രതികരിച്ചിട്ടില്ല. ഇത് സംബന്ധിച്ച ഇരുവരുമായി ചര്‍ച്ച നടത്തിയന്നൊണ് വാര്‍ത്തകള്‍ വരുന്നത്. ചിത്രം ഒരുക്കുന്നതാകട്ടെ തമിഴ് സൂപ്പര്‍ സംവിധായകന്‍ ഗൗതം മേനോനും. ചിത്രം തമിഴിലാണോ മലയാളത്തിലാണോ പുറത്തിറങ്ങുക എന്ന് വ്യക്തമല്ല. വിക്രം സംവിധാനം ചെയ്ത സ്പിരിറ്റ് ഓഫ് ചെന്നൈ എന്ന ആല്‍ബത്തില്‍ നിവിന്‍ പോളി അഭിനയിച്ചിരുന്നു.

Comments are closed, but trackbacks and pingbacks are open.