Ultimate magazine theme for WordPress.

പ്രീപെയ്ഡ് യൂസര്‍മാര്‍ക്ക് ഗംഭീര ഓഫറുമായി വൊഡാഫോണ്‍

ന്യൂഡല്‍ഹി: പ്രീപെയ്ഡ് യൂസര്‍മാര്‍ക്ക് ഗംഭീര ഓഫറുമായി വൊഡാഫോണ്‍. പതിനാറ് രൂപയ്ക്ക് ഒരു മണിക്കൂര്‍ നേരം അണ്‍ലിമിറ്റഡ് 3ജി/4ജി ആണ് കമ്പനിയുടെ ഏറ്റവും പുതിയ ഓഫര്‍. സുപ്രീഹൗര്‍ എന്നാണ് ഓഫറിന് വൊഡാഫോണ്‍ നല്‍കിയിരിക്കുന്ന പേര്. ഒരു ദിനം 24 തവണ ചെയ്യാം. ഏഴ് രൂപയ്ക്ക് വൊഡാഫോണ്‍ നെറ്റ്വര്‍ക്കില്‍ അണ്‍ലിമിറ്റഡ് വോയ്സ് കോള്‍ നല്‍കുന്ന ഓഫറും കമ്പനി അവതരിപ്പിച്ചിട്ടുണ്ട്. ശനിയാഴ്ച്ചയാണ് പുതിയ ഓഫറുകളുടെ ലോഞ്ചിങ്ങ്. ജനുവരി ഒമ്ബതോടെ എല്ലാ സര്‍ക്കിളുകളിലുമുള്ള പ്രീപെയ്ഡ് യൂസര്‍മാര്‍ക്ക് ഓഫര്‍ ലഭ്യമാകുമെന്നും വൊഡാഫോണ്‍ ഇന്ത്യ പ്രസ്താവനയിലൂടെ അറിയിച്ചു. വിവിധ സര്‍ക്കിളുകള്‍ക്കനുസരിച്ച്‌ ഓഫര്‍ നിരക്കുകളില്‍ ചെറിയ വ്യത്യാസമുണ്ടാകും

Comments are closed, but trackbacks and pingbacks are open.