Ultimate magazine theme for WordPress.

അസാധുവാക്കിയ രണ്ടരലക്ഷം കോടി രൂപ മടങ്ങിവരാന്‍ ഇടയില്ല; എസ്ബിഐ

മുംബൈ: അസാധുവാക്കിയ രണ്ടരലക്ഷം കോടി രൂപ മടങ്ങിവരാന്‍ ഇടയില്ലെന്ന് എസ്ബിഐയുടെ എക്കണോമിക് റിസര്‍ച്ച്‌ വിഭാഗത്തിന്‍റെ റിപ്പോര്‍ട്ട്. നോട്ട് അസാധുവാക്കിയതിനു ശേഷം രാജ്യത്തൊട്ടാകെ തുടങ്ങിയത് രണ്ടു കോടിയിലേറെ ബാങ്ക് അക്കൗണ്ടുകളാണ്.ഇവയില്‍ മൊത്തമെത്തിയത് മൂന്നു ലക്ഷം കോടി രൂപയും. ഇവയില്‍ പല അക്കൗണ്ടുകളിലും ദുരൂഹതയുണ്ട്. 15.44 ലക്ഷം കോടി കറന്‍സിയാണ് അസാധുവാക്കിയത്. ഇതില്‍ രണ്ടര ലക്ഷം കോടി മടങ്ങിവരില്ലെന്നാണ് എസ്ബിഐയുടെ കണക്ക്. 13 ലക്ഷം കോടി രൂപ തിരിച്ചുവരും.

Comments are closed, but trackbacks and pingbacks are open.