Ultimate magazine theme for WordPress.

സ്വര്‍ണവില കൂടി

മുംബൈ: സ്വര്‍ണവില പവന്‌ 160 രൂപ കൂടി 21,520 രൂപയായി. 2,690 രൂപയാണ്‌ ഗ്രാമിന്‌. 21,360 രൂപയായിരുന്നു കഴിഞ്ഞദിവസം പവന്‍റെ വില. ജനുവരിയിലെ ഉയര്‍ന്ന നിലവാരമാണിത്‌. 21,160 രൂപയായിരുന്നു വര്‍ഷാദ്യം പവന്‌. ഈ മാസം സ്വര്‍ണവിലയില്‍ 360 രൂപയുടെ വര്‍ധനവാണ്‌ ഉണ്ടായിരിക്കുന്നത്‌. രാജ്യാന്തര വിപണിയിലെ വില വ്യതിയാനമാണ്‌ ആഭ്യന്തര വിപണിയിലും പ്രതിഫലിച്ചത്‌. വിനിമയത്തില്‍ ഡോളര്‍ നേരിട്ട തിരിച്ചടിയാണ്‌ സ്വര്‍ണത്തിന്‌ മാറ്റ്‌ കൂട്ടിയത്‌. സ്വര്‍ണത്തിന്‍റെ ചുവട്‌ പിടിച്ച്‌ വെള്ളിയും നേട്ടമുണ്ടാക്കി. കിലോയ്‌ക്ക്‌ 350 രൂപയാണ്‌ ഇന്നലെ വര്‍ധിച്ചത്‌. 40,750 രൂപയാണ്‌ വെള്ളി കിലോയ്‌ക്ക്‌ ഇന്നലത്തെ വിപണി വില.

Comments are closed, but trackbacks and pingbacks are open.