Ultimate magazine theme for WordPress.

പുതിയ ഓഫറുകളുമായി വീണ്ടും ജിയോ

ജിയോയുടെ പുതിയ ഓഫര്‍വീണ്ടും. സൗജന്യ കോള്‍ ഉള്‍പ്പെടെ ഏറ്റവും ചിലവു കുറഞ്ഞ ഫീച്ചര്‍ ഫോണ്‍ 999 രൂപയ്ക്ക് അവതരിപ്പിക്കാന്‍ ഒരുങ്ങുകയാണ് റിലയന്‍സ് ജിയോ. ജിയോയുടെ പുതിയ ഫോണ്‍ എത്തുമ്പോള്‍ ‘കുതിക്കുന്ന’ സ്മാര്‍ട്ട് ഫോണ്‍ വിപണി ‘കിതയ്ക്കു’മെന്ന് ടെക്ക് രംഗത്തെ പ്രമുഖര്‍ വിലയിരുത്തുന്നു. 4ജി വോയ്‌സ് ഓവര്‍ എല്‍ടിഇ സാങ്കേതിക വിദ്യയില്‍ ഒരുങ്ങുന്ന ഫീച്ചര്‍ ഫോണുകള്‍ 999 നും 1500 രൂപയ്ക്കും ഇടയില്‍ ലഭ്യമാകും. മാര്‍ച്ചിന് മുമ്പ് ഈ ഓഫര്‍ ജനങ്ങള്‍ക്കു മുമ്പ് എത്തിക്കാനാണ് ജിയോയുടെ ശ്രമം. റിയര്‍ ക്യാമറ, ഫ്രണ്ട് ഫേസിങ്ങ്, ജിയോ ചാറ്റ് ആപ്പ്, ലൈവ് ടിവി, വീഡിയോ ഓണ്‍ ഡിമാന്‍ഡ് തുടങ്ങിയ സൗകര്യങ്ങള്‍ ജിയോ ഒരുക്കുന്നതായാണ് സൂചനകള്‍. ഡിജിറ്റല്‍ വാലറ്റ് സേവനമായ ജിയോ മണി വാലറ്റും ഇതിലുണ്ടാകും. നോട്ട് പിന്‍വലിക്കലിനെ തുടര്‍ന്ന് ഒന്ന് മങ്ങിയ സ്മാര്‍ട്ട് വിപണിയില്‍ 40 ശതമാനം ഇടിവുണ്ടാകുമെന്നാണ് വിദഗ്ധ അഭിപ്രായം. ജിയോയുടെ പുതിയ ഫീച്ചര്‍ ഫോണിന്‍റെ വരവോടെ ഈ ഇടിവ് പൂര്‍ണമാകുമോയെന്നാണ് ടെക്കികളുടെ സംശയം.

Comments are closed, but trackbacks and pingbacks are open.