Ultimate magazine theme for WordPress.

വിജിലന്‍സ് ഡയറക്ടര്‍ ജേക്കബ് തോമസിനെതിരെ അന്വേഷണം ആവശ്യപ്പെട്ട് ഹര്‍ജി

കൊച്ചി: ചേര്‍ത്തല സ്വദേശിയും ക്രൈം ഇന്‍വെസ്റ്റീഗേഷന്‍ മാസിക ചീഫ് എഡിറ്റര്‍ മൈക്കിള്‍ വര്‍ഗീസ്, വിജിലന്‍സ് ഡയറക്ടര്‍ ജേക്കബ് തോമസിനെതിരെ അന്വേഷണം ആവശ്യപ്പെട്ട് മൂവാറ്റുപുഴ വിജിന്‍സ് കോടതിയില്‍ ഹര്‍ജി നല്‍കി. തുറമുഖ വകുപ്പ് ഡയറക്ടറായിരിക്കേ വകുപ്പിലെ ഓഫീസികളില്‍ നിലവാരമില്ലാത്ത സോളാര്‍ പാനല്‍ സ്ഥാപിച്ചത് വന്‍ നഷ്ടം വരുത്തിവച്ചു, കെ.ടി.ഡി.എഫ്.സി എം.ഡിയായിരിക്കേ കൊല്ലം ടി.കെ.എം കോളജില്‍ അനുമതിയില്ലാതെ അവധിയെടുത്ത് പഠിപ്പിക്കാന്‍ പോയി. ഇതുവഴി സാമ്പത്തിക നേട്ടമുണ്ടാക്കി കര്‍ണാടകയില്‍ ജേക്കബ് തോമസും ഭാര്യയും സര്‍ക്കാര്‍ ഭൂമി കൈയേറി. ഇതുവഴി 50 കോടി രൂപയുടെ സാമ്പത്തിക നേട്ടമുണ്ടാക്കിയെന്നും പരാതിയില്‍ പറയുന്നു. ഹര്‍ജി ഫയലില്‍ സ്വീകരിച്ച കോടതി ഈ മാസം 19ന് വിശദമായ വാദം കേള്‍ക്കാന്‍ മാറ്റിവച്ചു.

Comments are closed, but trackbacks and pingbacks are open.