Ultimate magazine theme for WordPress.

ഈ മാസം 19ന് സ്വകാര്യ ബസുകളുടെ സൂചന പണിമുടക്ക്

തിരുവനന്തപുരം: ഈ മാസം 19ന് സ്വകാര്യ ബസുകള്‍ സൂചന പണിമുടക്ക് നടത്തും. നിലവിലെ പെര്‍മിറ്റുകള്‍ അതേപടി നിലനിര്‍ത്തുക, വിദ്യാര്‍ത്ഥികളുടെ യാത്രാപാസ് ഉള്‍പ്പടെ ബസ് ചാര്‍ജ്ജ് വര്‍ധിപ്പിക്കുക, റോഡ് ടാക്സ് വര്‍ധിപ്പിച്ചത് പിന്‍വലിക്കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് സൂചന പണിമുടക്ക് നടത്തുന്നത്. പ്രൈവറ്റ് ബസ് ഓപ്പറേറ്റേഴ്ല് കോണ്‍ഫെഡറേഷന്‍റെ ആഭിമുഖ്യത്തിലാണ് പണിമുടക്ക് നടത്തുന്നത്. പ്രശ്നങ്ങള്‍ പരിഹരിച്ചില്ലെങ്കില്‍ ഫെബ്രുവരി രണ്ട് മുതല്‍ അനിശ്ചിതകാല പണിമുടക്ക് നടത്തുമെന്നും സംഘടന ഭാരവാഹികള്‍ അറിയിച്ചു. നോട്ട് റദ്ദാക്കിയതിന് ശേഷം ബസുകളിലെ വരുമാനത്തില്‍ 40 ശതമാനത്തോളം കുറവുണ്ടായതായി ഭാരവാഹികള്‍ പറഞ്ഞു.

Comments are closed, but trackbacks and pingbacks are open.