Ultimate magazine theme for WordPress.

സ്വാമിവിവേകാനന്ദന്‍

12-01-2017 സ്വാമിവിവേകാനന്ദന്‍റെ ജന്മദിനമായിരുന്നു. യുവജന ദിനമായിട്ടാണ് ഭാരതം ഈ ദിനം ആചരിക്കുന്നത്. അദ്ദേഹം കേരളം സന്ദര്‍ശിച്ചിട്ട് എണ്‍പതു വര്‍ഷം തികയുന്ന ദിവസം കൂടിയായിരുന്നു.

അനാചാരങ്ങള്‍ക്കും അന്ധവിശ്വാസങ്ങള്‍ക്കുമെതിരെ സന്ധിയില്ലാ സമരം പ്രഖ്യാപിച്ച സ്വാമിവിവേകാനന്ദന്‍ അഴിമതിയെയും ചൂഷണത്തെയും എതിര്‍ത്തിരുന്നു. അമേരിക്കയിലെ ചിക്കാഗോയില്‍ വെച്ചു നടന്ന ലേക സര്‍വ്വ മത സമ്മേളനത്തില്‍ പങ്കെടുത്തുകൊണ്ട് എട്ടുമണിക്കൂര്‍ നീണ്ട പ്രസംഗം കേട്ട് യൂറോപ്യന്‍മാര്‍ പോലും നടുങ്ങിപ്പോയി. പാശ്ചാത്യ ദര്‍ശനവും ഭാരതീയ ദര്‍ശനവും സമന്വയിപ്പിച്ചുകൊണ്ട് അദ്ദേഹം ലേഖനങ്ങള്‍ എഴുതുകയും പ്രഭാഷണങ്ങള്‍ നടത്തുകയും ചെയ്തു.

എന്നാല്‍ രണ്ടാമത്തെ അമേരിക്ക സന്ദര്‍ശനം കഴിഞ്ഞ് തിരിച്ചെത്തിയ അദ്ദേഹം ‘അമേരിക്കയുടെ അന്തരീക്ഷത്തില്‍ യുദ്ധത്തിന്‍റെ പുകമറ പരന്നിരിക്കു’ന്നുവെന്ന് ലേകത്തിനു മുന്നറിയിപ്പ് നല്‍കി. സോവിയറ്റ് റഷ്യ സന്ദര്‍ശനം കഴിഞ്ഞ് ഇന്ത്യയിലെത്തിയ സ്വാമിവിവേകാന്ദന്‍ പ്രഖ്യാപിച്ചു:’ഞാനോരു സോഷ്യലിസ്റ്റാണ്’. അതൊരു പൂര്‍ണ്ണമായ ജീവിത സംവിധാനം ആയതുകൊണ്ടല്ല. മുഴുവന്‍ അപ്പം കിട്ടാനില്ലാത്ത സാഹചര്യത്തില്‍ പകുതി അപ്പം കിട്ടിയാലും നല്ലതല്ലേ എന്നതാണ് അദ്ദേഹം പറഞ്ഞത്.

ശ്രീ ശങ്കരാചാര്യരുടെ അദ്വൈതവാദം നിശ്ചലവും സ്ഥിരവുമാണ്. എന്നാല്‍ സ്വാമിവിവേകാനന്ദന്‍റെ അദ്വൈതം ചലനാത്മകമായ ചൈതന്യം നിറഞ്ഞു നില്‍ക്കുന്നു. ശങ്കരാചാര്യര്‍ വേദാന്തത്തെ അദ്വൈതത്തിലേയ്ക്ക് ചുരുക്കിയപ്പോള്‍ വിവേകാന്ദന്‍ ഭാരത തത്വചിന്തകളെ കൂട്ടിയിണക്കികൊണ്ട്, എല്ലാ മനുഷ്യരെയും സ്വന്തം ആത്മാവായി കാണണമെന്ന് പറഞ്ഞു. അദ്ദേഹം ആശ്രമത്തില്‍ ഒതുങ്ങി കൂടാതെ മനുഷ്യരുടെ കഷ്ടപ്പാടുകളും ദുരിതങ്ങളും നേരിട്ട് മനസിലാക്കി. ജാതീയമായ വേര്‍തിരിവ് ഇല്ലാതാക്കാനും പട്ടിണിയുടെയും അന്ധവിശ്വാസങ്ങളുടെയും തടവുകാരായി കഴിയുന്ന മുഴുവന്‍ ആളുകളെയും മുഖ്യധാരയിലേക്ക് കൊണ്ടുവരാന്‍ ശ്രമിച്ചു.

‘സ്വര്‍ഗ്ഗമോ നരകമോ ഉണ്ടായാലെന്ത് ഇല്ലാതിരുന്നാലെന്ത്’. ആത്മാവുണ്ടായാലെന്ത് ഇല്ലെങ്കിലെന്ത്. ലോകം കഷ്ടപ്പാടുകള്‍ നിറഞ്ഞതാണ്. ശ്രീ ബുദ്ധന്‍ ചെയ്തതുപോലെ മനുഷ്യരിലേക്ക് ഇറങ്ങിചെല്ലുകയും അവരുടെ ദുരിതങ്ങള്‍ ഇല്ലാതാക്കാന്‍ സമരം നടത്തുകയും വേണം. അല്ലെങ്കില്‍ ആസമരത്തില്‍ മരിച്ചുവീഴണം. നിങ്ങള്‍ നിങ്ങളെതന്നെ മറക്കണം. ഇതാണ് ആദ്യമായി പഠിക്കാനുള്ള പാഠം. നിങ്ങള്‍ ഈശ്വര വിശ്വാസിയായാലു നിരീശ്വര വിശ്വാസിയായാലും ശരി, ക്രിസ്ത്യാനിയായാലും മുഹമ്മദീയനായാലും ശരി. എല്ലാവര്‍ക്കും വ്യക്തമാകുന്ന ഒരേയൊരു പാഠം സങ്കുചിതമായ അഹന്തയെ നശിപ്പിക്കുകയും യഥാര്‍ത്ഥമായ വ്യക്തിത്വത്തെ കെട്ടിപ്പടുക്കുകയും ചെയ്യുകയെന്നതാണ്.(പ്രായൊഗികവേദാന്തം-സ്വാമിവിവേകാനന്ദന്‍)

ശങ്കരാചാര്യരുടെ അദ്വൈത വേദാന്തമനുസരിച്ച് ‘ബ്രഹ്മം’ ആത്മനിഷ്ഠമായ ഒരാത്മീയ സങ്കല്‍പ്പം മാത്രമാണ്. എന്നാല്‍ വിവേകാനന്ദന്‍ ബ്രഹ്മം എന്ന വാക്കിന് മനുഷ്യന്‍ എന്നര്‍ത്ഥമാണ് നല്‍കിയത്. പക്ഷേ മതത്തിന്‍റെയും ആത്മീയവാദത്തിന്‍റെയും സ്വാധീനം വര്‍ദ്ധിപ്പിച്ചുകൊണ്ടിരിക്കുന്ന ഇന്ത്യയുടെ ഇന്നത്തെ ചരിത്ര സാഹചര്യത്തില്‍, അതില്‍ നിന്നും മോചനം നേടാന്‍ മാര്‍ക്‌സിസത്തിനു പോലും കഴിയുന്നില്ല.

കിളിമാനൂര്‍ നടരാജന്‍
എഡിറ്റര്‍

Comments are closed, but trackbacks and pingbacks are open.