Ultimate magazine theme for WordPress.

34.46 ലക്ഷം രൂപയുടെ സ്വര്‍ണ്ണ ബിസ്‌കറ്റുകള്‍ കടത്താന്‍ ശ്രമിച്ചയാള്‍ എയര്‍പോട്ടില്‍ പിടിയില്‍

ഹൈദരാബാദ്: 1.19 കിലോയുടെ സ്വര്‍ണ്ണ ബിസ്‌കറ്റ് കസ്റ്റം ഡ്യൂട്ടി നല്‍കാതെ കടത്താന്‍ ശ്രമിച്ചയാള്‍ പിടിയില്‍. രാജിവ് ഗാന്ധി ഇന്റര്‍നാഷണല്‍ എയര്‍പോട്ടിലാണ് ഇയാള്‍ പിടിയിലയത്‍. ജിദ്ധയില്‍ നിന്ന് എയര്‍ ഇന്ത്യ ഫ്‌ളൈറ്റ് വഴി എത്തിയ യാത്രക്കാരന്‍റെ പെരുമാറ്റത്തിലും നടപ്പിലും അസാധാരണത്തം തോന്നിയ ഉദ്യോഗസ്ഥര്‍ ഇയാളെ കൂടുതല്‍ സമയം ചോദ്യം ചെയ്തതോടെ പിടിയിലാവുകയായിരുന്നു.

34.46 ലക്ഷം രൂപ വിലമതിക്കുന്ന 6 സ്വര്‍ണ്ണ ബിസ്‌കറ്റുകളാണ് ഇയാള്‍ സ്വകാര്യ ഭാഗത്ത് കയറ്റി വെച്ചിരുന്നത്. ഡ്യൂട്ടി ഇടാക്കാതിരിക്കാന്‍ ഇയാള്‍ ഗ്രീന്‍ ചാനലിലൂടെ നടന്നു നീങ്ങുകയായിരുന്നു. എന്നാല്‍ നടക്കാന്‍ ഏറെ പ്രയാസപ്പെട്ടിരുന്നതോടെയാണ് ഇയാളിലേയ്ക്ക് ഉദ്യോഗസ്ഥരുടെ ശ്രദ്ധ എത്തിയത്. ഫളൈറ്റ് ലാന്റ് ചെയ്യുന്നതിനു മുന്‍പ് ബാത്ത്‌റൂമില്‍ പോയി ഇയാള്‍ ബിസ്‌കറ്റുകള്‍ കടത്തി വെച്ചുവെന്നും എയര്‍പോര്‍ട്ടിന് പുറത്തെത്തിയാല്‍ ഉടന്‍ എടുക്കാമെന്നുമുള്ള ഉദ്ധേശത്തിലാണ് എത്തിയത്. എന്നാല്‍ ആറു ബിസ്‌കറ്റുകള്‍ അത്തരത്തില്‍ വെയ്ക്കാന്‍ ശ്രമിക്കുന്നതു തന്നെ വന്‍ സാഹസമാണെന്ന് അധികൃതര്‍ പറഞ്ഞു.

Comments are closed, but trackbacks and pingbacks are open.