Ultimate magazine theme for WordPress.

ഒന്നുമുതല്‍ അഞ്ചുവരെയുള്ള കുട്ടികള്‍ക്ക് ശനിയാഴ്ച ക്ലാസ് വേണ്ട; സി.ബി.എസ്.ഇ

തിരുവനന്തപുരം: ഒന്നുമുതല്‍ അഞ്ചുവരെയുള്ള ക്ലാസുകളില്‍ ശനിയാഴ്ച അധ്യയനം വേണ്ടെന്ന് അഫിലിയേറ്റഡ് സ്‌കൂളുകളോട് സി.ബി.എസ്.ഇ. യുടെ നിര്‍ദേശം. ഇതുസംബന്ധിച്ച സംസംസ്ഥാന ബാലാവകാശസംരക്ഷണ കമ്മിഷന്റെ ഉത്തരവ് നടപ്പാക്കണമെന്നും സ്‌കൂള്‍ മേധാവികള്‍ക്ക് നല്‍കിയകത്തില്‍ സി.ബി.എസ്.ഇ. തിരുവനന്തപുരം റീജണല്‍ ഓഫീസര്‍ നിര്‍ദേശിച്ചു. വിദ്യാഭ്യാസാവകാശ നിയമപ്രകാരം ഒന്നുമുതല്‍ അഞ്ചുവരെ ക്ലാസുകളിലെ കുട്ടികള്‍ക്ക് 200 പ്രവൃത്തിദിവസവും ആറുമുതല്‍ എട്ടുവരെ ക്ലാസുകളിലെ കുട്ടികള്‍ക്ക് 220 പ്രവൃത്തിദിവസവുമാണ് ഉണ്ടാകേണ്ടത്. ഇതനുസരിച്ച് സംസ്ഥാനത്തെ കേന്ദ്രീയവിദ്യാലയങ്ങളും സര്‍ക്കാര്‍ സ്‌കൂളുകളും ഒന്നുമുതല്‍ അഞ്ചുവരെ ക്ലാസുകളിലെ കുട്ടികള്‍ക്ക് ശനിയാഴ്ച ക്ലാസ്സ് ഒഴിവാക്കി പ്രവൃത്തിസമയം പുനഃക്രമീകരിച്ചിട്ടുണ്ട്. പത്തനംതിട്ടജില്ലയിലെ ഒരു സ്‌കൂളില്‍ ഒന്നാംക്ലാസ്സ് വിദ്യാര്‍ഥികള്‍ക്ക് ശനിയാഴ്ചയും ക്ലാസ് നടത്തുന്നതായി പരാതിലഭിച്ച സാഹചര്യത്തിലായിരുന്നു ബാലാവകാശ കമ്മിഷന്‍റെ ഉത്തരവ്.

Comments are closed, but trackbacks and pingbacks are open.