Ultimate magazine theme for WordPress.

ഐ. എസ്.എല്‍. സീസണ്‍ 4 : നാ​ളെ കൊടിയേറ്റം കുറിക്കും

0

കൊ​ച്ചി: അ​ണ്ട​ര്‍ 17 ലോ​ക​ക​പ്പിന്‍റെ ആവേശത്തിരയ​ട​ങ്ങാ​ത്ത മ​ണ്ണി​ല്‍ ഇ​ന്ത്യ​ന്‍ സൂ​പ്പ​ര്‍ ലീ​ഗെ​ന്ന ഫു​ട്ബാ​ള്‍ വ​സ​ന്തം. ആ​യി​ര​ങ്ങ​ള്‍ പ്ര​തീ​ക്ഷ​യോ​ടെ കാ​ത്തി​രി​ക്കു​ന്ന ആ ​വ​സ​ന്തം വി​രി​യാ​ന്‍ മ​ണി​ക്കൂ​റു​ക​ള്‍ മാ​ത്രം. അ​ഞ്ചു​മാ​സ​ത്തോ​ളം നീ​ളു​ന്ന സീ​സ​ണി​നാ​ണ് വെ​ള്ളി​യാ​ഴ്ച കൊ​ച്ചി ക​ലൂ​ര്‍ ജ​വ​ഹ​ര്‍​ലാ​ല്‍ നെ​ഹ്റു സ്​​േ​റ്റ​ഡി​യ​ത്തി​ല്‍ തു​ട​ക്ക​മാ​കു​ന്ന​ത്. ടീ​മു​ക​ളു​ടെ​യും ക​ളി​യു​ടെ​യും എ​ണ്ണം ഇ​ക്കു​റി വ​ര്‍​ധി​ച്ചി​ട്ടു​ണ്ട്. ബം​ഗ​ളൂ​രു എ​ഫ്.​സി, ജാം​ഷ​ഡ്പു​ര്‍ എ​ഫ്.​സി എ​ന്നി​വ​രു​ള്‍​പ്പെ​ടെ 10 ടീ​മു​ക​ള്‍, ഫൈ​ന​ല്‍ ഉ​ള്‍​പ്പെ​ടെ 95 ക​ളി​ക​ള്‍, ലീ​ഗ് ചാ​മ്ബ്യ​ന്‍​മാ​ര്‍​ക്ക് എ.​എ​ഫ്.​സി ക​പ്പ് യോ​ഗ്യ​ത റൗ​ണ്ട് പ്ര​വേ​ശ​നം എ​ന്നി​ങ്ങ​നെ ഐ.​എ​സ്.​എ​ല്ലി​െന്‍റ പു​തി​യ ച​രി​ത്ര​ത്തു​ട​ക്ക​ത്തി​നാ​ണ് കൊ​ച്ചി വേ​ദി​യാ​കു​ന്ന​ത്.
ക​ഴി​ഞ്ഞ സീ​സ​ണി​ലെ ഫൈ​ന​ലി​ന് വേ​ദി​യാ​യ​തും കൊ​ച്ചി​യാ​യി​രു​ന്നു. അ​ന്ന് ഏ​റ്റു​മു​ട്ടി​യ​വ​ര്‍​ത​ന്നെ പു​തി​യ സീ​സ​ണി​ലെ ഉ​ദ്ഘാ​ട​ന​മ​ത്സ​ര​ത്തി​ല്‍ ഏ​റ്റു​മു​ട്ടു​െ​ന്ന​ന്ന അ​പൂ​ര്‍​വ​ത​യും കൊ​ച്ചി​ക്ക് സ്വ​ന്തം. വെ​ള്ളി​യാ​ഴ്ച വൈ​കീ​ട്ട് 7.15ന്​ ​ഉ​ദ്ഘാ​ട​ന​ച്ച​ട​ങ്ങ്​ ആ​രം​ഭി​ക്കും. എ​ട്ടി​നാ​ണ് ഉ​ദ്ഘാ​ട​ന​മ​ത്സ​രം. നി​ല​വി​ലെ ചാ​മ്ബ്യ​ന്‍​മാ​രാ​യ കൊ​ല്‍​ക്ക​ത്ത​യും കേ​ര​ള ബ്ലാ​സ്​​റ്റേ​ഴ്സും ത​മ്മി​ലാ​ണ് ആ​ദ്യ മ​ത്സ​രം. അ​ടി​മു​ടി മാ​റ്റ​വു​മാ​യാ​ണ് ഇ​രു​ടീ​മും ത​യാ​റെ​ടു​ത്തി​രി​ക്കു​ന്ന​ത്.
സ്വ​ദേ​ശ​ത്തും വി​ദേ​ശ​ത്തും പ​ര്യ​ട​നം പൂ​ര്‍​ത്തി​യാ​ക്കി​യ കേ​ര​ള ബ്ലാ​സ്​​റ്റേ​ഴ്സ് ഒ​രു​മാ​സ​മാ​യി കൊ​ച്ചി​യി​ലു​ണ്ട്. ബു​ധ​നാ​ഴ്ച വൈ​കീ​ട്ടോ​ടെ കൊ​ല്‍​ക്ക​ത്ത​യും കൊ​ച്ചി​യി​ലെ​ത്തി. ഇ​രു​ടീ​മും വ്യാ​ഴാ​ഴ്ച അ​വ​സാ​ന​വ​ട്ട പ​രി​ശീ​ല​ന​ത്തി​നി​റ​ങ്ങും. ഉ​ദ്ഘാ​ട​നം അ​വി​സ്മ​ര​ണീ​യ​മാ​ക്കാ​നു​ള്ള ത​യാ​റെ​ടു​പ്പി​ലാ​ണ് സം​ഘാ​ട​ക​ര്‍. ബ​ഹു​വ​ര്‍​ണ വൈ​ദ്യു​തി വി​ള​ക്കു​ക​ളാ​ല്‍ സ്​​റ്റേ​ഡി​യം അ​ല​ങ്ക​രി​ച്ചി​ട്ടു​ണ്ട്. ബോ​ളി​വു​ഡ് താ​ര​ങ്ങ​ളു​ടെ പ്ര​ക​ട​ന​ങ്ങ​ള്‍ ഉ​ദ്ഘാ​ട​ന​ത്തി​ന്​ മാ​റ്റു​കൂ​ട്ടും. സ​ല്‍​മാ​ന്‍ ഖാ​നും ക​ത്രീ​ന കൈ​ഫു​മാ​ണ് താ​രാ​ഘോ​ഷ​ത്തി​ന് നേ​തൃ​ത്വം കൊ​ടു​ക്കു​ന്ന​ത്.

ഉ​ദ്ഘാ​ട​ന​മ​ത്സ​രം കൊ​ച്ചി​യി​ലാ​യ​തി​​െന്‍റ ഗു​ണം ബ്ലാ​സ്​​റ്റേ​ഴ്​സി​നു​ണ്ട്. ഇ​ക്കു​റി കി​രീ​ടം നേ​ടാ​നാ​കു​മെ​ന്ന് ഉ​റ​ച്ചു വി​ശ്വ​സി​ക്കു​ന്നു. എ​ളു​പ്പ​മ​ല്ലെ​ന്ന് അ​റി​യാം. ഏ​റെ അ​ധ്വാ​നി​ക്കേ​ണ്ട​തു​ണ്ട്. കൊ​ല്‍ക്ക​ത്ത മി​ക​ച്ച ടീ​മാ​ണ്. കോ​ച്ച്‌ റെ​നെ മ്യൂ​ല​ന്‍​സ്​​റ്റീ​​ന്‍റെ പ​രി​ശീ​ല​ന​രീ​തി തി​ക​ച്ചും വ്യ​ത്യ​സ്ത​മാ​ണ്. ച​ടു​ല​മാ​യ നീ​ക്ക​ങ്ങ​ള്‍ കാ​ലു​ക​ളി​ല്‍ ഒ​ളി​പ്പി​ക്കു​ന്ന യൂ​റോ​പ്യ​ന്‍ ഫു​ട്​ബാ​ള്‍ സൗ​ന്ദ​ര്യ​മാ​ണ് മ്യൂ​ല​ന്‍​സ്​​റ്റീ​​െന്‍റ പ​രി​ശീ​ല​ന​രീ​തി. ടീ​മി​ന് സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ല്‍നി​ന്ന് ല​ഭി​ക്കു​ന്ന പി​ന്തു​ണ അ​ത്ഭു​ത​മു​ള​വാ​ക്കു​ന്നു.

ഇ​ന്ത്യ​ന്‍ ഫു​ട്​ബാ​ള്‍ വ​ള​ര്‍ച്ച​യു​ടെ പാ​ത​യി​ലാ​ണ്. ഓ​രോ സീ​സ​ണ്‍ പി​ന്നി​ടു​മ്പോ ​ഴും ഗു​ണം ല​ഭി​ക്കു​ന്ന​ത് ഇ​ന്ത്യ​ന്‍ ഫു​ട്​ബാ​ള്‍ സ​മൂ​ഹ​ത്തി​നാ​ണ്. ഇ​പ്പോ​ള്‍ ഒ​രു ടീ​മി​ല്‍ ആ​റ് ഇ​ന്ത്യ​ന്‍ ക​ളി​ക്കാ​ര്‍ക്കാ​ണ് അ​വ​സ​രം. ഓ​രോ വ​ര്‍ഷം ക​ഴി​യു​മ്ബോ​ഴും പ്രാ​തി​നി​ധ്യം ഉ​യ​രും. ഇ​ന്ത്യ​ന്‍ താ​ര​ങ്ങ​ള്‍ മാ​ത്രം അ​ണി​നി​ര​ക്കു​ന്ന സൂ​പ്പ​ര്‍ ലീ​ഗ് വി​ദൂ​ര​മ​ല്ല. ടീ​മു​ക​ളു​ടെ ആ​രാ​ധ​ക​ര്‍ ത​മ്മി​ലു​ള്ള വെ​ല്ലു​വി​ളി​ക​ള്‍ ഫു​ട്​ബാ​ളി​ന് ഗു​ണ​ക​ര​മാ​ണ്. ഫു​ട്​ബാ​ള്‍ കൂ​ടു​ത​ല്‍ പ്ര​ഫ​ഷ​ന​ല്‍ ആ​കു​മ്ബോ​ള്‍ ആ​രാ​ധ​ക​ര്‍ ത​മ്മി​ലു​ള്ള കി​ട​മ​ത്സ​ര​വും പ​തി​വാ​ണ്.

Leave A Reply

Your email address will not be published.