Ultimate magazine theme for WordPress.

ദേ​ശീ​യ ജൂ​നി​യ​ര്‍ അ​ത്​​ല​റ്റി​ക്​​സ്​ ചാ​മ്ബ്യ​ന്‍​ഷി​പ്പ് ഇ​ന്ന്​ ആരംഭം കുറിക്കും

0

വി​ജ​യ​വാ​ഡ: ത​ടാ​ക​ങ്ങ​ളു​​ടെ​യും മു​ള​കി​​െന്‍റ​യും സ്വ​ന്തം നാ​ടാ​യ ഗു​ണ്ടൂ​രി​നും കൃ​ഷ്​​ണ ന​ദി സ​മ്ബ​ന്ന​മാ​ക്കി​യ പു​രാ​ത​ന ന​ഗ​ര​മാ​യ വി​ജ​യ​വാ​ഡ​ക്കു​മി​ട​യി​ല്‍ അ​ള​ന്നു മു​റി​ച്ചെ​ടു​ത്ത ദൂ​ര​ത്തി​ല്‍ ആ​ചാ​ര്യ നാ​ഗാ​ര്‍​ജു​ന വി​ശ്വ​വി​ദ്യാ​ല​യം. ആ​ന്ധ്ര​യു​ടെ ര​ണ്ടു വ​ലി​യ ന​ഗ​ര​ങ്ങ​ള്‍​ക്കി​ട​യി​ലെ സ​ര്‍​വ​ക​ലാ​ശാ​ല മു​റ്റ​ത്ത്​ ഇ​നി​യു​ള്ള അ​ഞ്ചു​നാ​ള്‍ ഇ​ന്ത്യ​ന്‍ കാ​യി​ക കൗ​മാ​ര​ത്തി​​െന്‍റ വ​സ​ന്തോ​ത്സ​വം. പു​തി​യ സ​മ​യ​വും ദൂ​ര​വും റെ​ക്കോ​ഡു​ക​ളും മാ​റ്റു​ര​ക്കു​ന്ന പോ​രി​ടം. 25ഒാ​ളം സം​സ്​​ഥാ​ന​ങ്ങ​ളി​ല്‍​നി​ന്ന്​ 3000ത്തി​ലേ​റെ അ​ത്​​ല​റ്റു​ക​ള്‍ മാ​റ്റു​ര​ക്കു​ന്ന 33ാമ​ത്​ ദേ​ശീ​യ ജൂ​നി​യ​ര്‍ അ​ത്​​ല​റ്റി​ക്​​സി​ന്​ വ്യാ​ഴാ​ഴ്​​ച ആ​ചാ​ര്യ നാ​ഗാ​ര്‍​ജു​ന സ്​​റ്റേ​ഡി​യ​ത്തി​ല്‍ ട്രാ​ക്കും ഫീ​ല്‍​ഡും ഉ​ണ​രും. തു​ട​ര്‍​ച്ച​യാ​യ ആ​റാ​മ​ത്തെ​യും ച​രി​ത്ര​ത്തി​ലെ 23ാമ​ത്തെ​യും കി​രീ​ടം തേ​ടി കേ​ര​ള​ത്തി​​െന്‍റ 143 അം​ഗ സം​ഘ​മെ​ത്തു​േ​മ്ബാ​ള്‍ അ​ട്ടി​മ​റി ഉൗ​ര്‍​ജ​വു​മാ​യി അ​യ​ല്‍​ക്കാ​രാ​യ ത​മി​ഴ്​​നാ​ടു​ണ്ട്.
ഒ​പ്പം ആ​റു​വ​ര്‍​ഷ​ം മു​മ്ബ്​ കേ​ര​ള​ത്തെ അ​ട്ടി​മ​റി​ച്ച്‌​ കി​രീ​ട​മ​ണി​ഞ്ഞ ഹ​രി​യാ​ന​യും ശ​ക്​​ത​രാ​യ സം​ഘ​വു​മാ​യി രം​ഗ​ത്തു​ണ്ട്. വ്യ​ത്യ​സ്​​ത ഇ​ന​ങ്ങ​ളി​ല്‍ വെ​ല്ലു​വി​ളി​യു​മാ​യി ഉ​ത്ത​ര്‍​പ്ര​ദേ​ശ്, പ​ഞ്ചാ​ബ്, പ​ശ്ചി​മ ബം​ഗാ​ള്‍ ടീ​മു​ക​ളും ക​ച്ച​മു​റു​ക്കി ഒ​രു​ങ്ങി​ക്ക​ഴി​ഞ്ഞു. വ്യാ​ഴാ​ഴ്​​ച​ വൈ​കു​ന്നേ​രം നാ​ലി​നാ​ണ്​ മീ​റ്റി​​െന്‍റ ഉ​ദ്​​ഘാ​ട​നം.
ക​ച്ച​മു​റു​ക്കി കേ​ര​ളം
ര​ണ്ടു സം​ഘ​ങ്ങ​ളാ​യാ​ണ്​ കേ​ര​ളം മ​ത്സ​ര ന​ഗ​രി​യി​ലെ​ത്തി​യ​ത്. ഭോ​പാ​ലി​ല്‍​നി​ന്നും ദേ​ശീ​യ ജൂ​നി​യ​ര്‍ സ്​​കൂ​ള്‍ മീ​റ്റി​ല്‍ കി​രീ​ട​മ​ണി​ഞ്ഞ 21 പേ​ര്‍ ചൊ​വ്വാ​ഴ്​​ച​യെ​ത്തി. ശേ​ഷി​ച്ച​വ​ര്‍ ബു​ധ​നാ​ഴ്​​ച രാ​വി​ലെ​യോ​ടെ ഗു​ണ്ടൂ​രി​ല്‍ ​െ​ട്ര​യി​​നി​റ​ങ്ങി. സ്​​റ്റേ​ഷ​നി​ല്‍​നി​ന്നും 18 കി.​മീ​റ്റ​ര്‍ അ​ക​ലെ​യു​ള്ള മ​ത്സ​ര​വേ​ദി​യി​െ​ല​ത്തി​യ താ​ര​ങ്ങ​ള്‍​ക്ക്​ സ​ര്‍​വ​ക​ലാ​ശാ​ല കോ​മ്ബൗ​ണ്ടി​ല്‍ ത​ന്നെ​യാ​ണ്​ താ​മ​സ​മൊ​രു​ക്കി​യ​ത്. പ​ക​ല്‍ ആ​റു​മ​ണി​ക്കൂ​റോ​ളം വി​ശ്ര​മി​ച്ച താ​ര​ങ്ങ​ള്‍​ക്ക്​ ​ബു​ധ​നാ​ഴ്​​ച സാ​യാ​ഹ്ന​ത്തി​ല്‍ പ​രി​ശീ​ല​ന​ത്തി​ര​ക്കാ​യി​രു​ന്നു. നീ​ല​പ്പ​ര​വ​താ​നി പോ​ലെ പ​ര​ന്നു​കി​ട​ക്കു​ന്ന സി​ന്ത​റ്റി​ക്​ ട്രാ​ക്കി​ല്‍ ഒാ​ടി​യും ചാ​ടി​യും അ​വ​ര്‍ സ്വ​ര്‍​ണ സ്വ​പ്​​ന​ങ്ങ​ള്‍ തേ​ച്ച്‌​​മി​നു​ക്കി​യെ​ടു​ത്തു. 70 ആ​ണ്‍​കു​ട്ടി​ക​ളും 73 പെ​ണ്‍​കു​ട്ടി​ക​ളു​മാ​ണ്​​ ചാ​മ്ബ്യ​ന്‍ ടീ​മി​ലു​ള്ള​ത്. സ​ചി​ന്‍ ബി​നു​വും സി. ​ബ​ബി​ത​യും ഇ​രു വി​ഭാ​ഗ​ങ്ങ​ളു​ടെ​യും പ​ട​നാ​യ​ക​ര്‍. ​ചെ​ഫ്​ ഡി ​മി​ഷ​നാ​യി ഡോ. ​വി.​സി. അ​ല​ക്​​സും ടീം ​മാ​നേ​ജ​റാ​യി കെ. ​രാ​മ​ച​ന്ദ്ര​നു​മു​ണ്ട്. കോ​ച്ചു​മാ​രാ​യി ടോ​മി ചെ​റി​യാ​ന്‍, കെ. ​രാ​ജീ​വ​ന്‍, ക​വി​ത, സ​ഫി​യ എ​ന്നി​വ​രും.
അ​ഞ്ചു​നാ​ള്‍ നീ​ളു​ന്ന മീ​റ്റി​​െന്‍റ ആ​ദ്യ ദി​ന​ത്തി​ല്‍ 19 ഫൈ​ന​ലു​ക​ള്‍. അ​വ​യി​ല്‍ 14 ഇ​ന​ങ്ങ​ളി​ലും കേ​ര​ള​ത്തി​​െന്‍റ സാ​ന്നി​ധ്യ​മു​ണ്ട്. അ​ലീ​ഷ പി.​ആ​ര്‍ (5000), ഗാ​യ​ത്രി ശി​വ​കു​മാ​ര്‍, ജി​ഷ്​​ന മോ​ഹ​ന്‍ (ഹൈ​ജം​പ്), ബി​ബി​ന്‍ ജോ​ര്‍​ജ്, ബ​ബി​ത സി. (1500), ​സി. ചാ​ന്ദി​നി (2000 മീ) ​തു​ട​ങ്ങി​യ​വ​രാ​ണ്​ ഉ​ദ്​​ഘാ​ട​ന ദി​ന​ത്തി​ലെ കേ​ര​ള പ്ര​തീ​ക്ഷ​ക​ള്‍.
നേ​ര​ത്തെ പ്ര​ഖ്യാ​പി​ച്ച 151 അം​ഗ സം​ഘ​ത്തി​ല്‍​നി​ന്നും എ​ട്ടു​പേ​രി​ല്ലാ​തെ​യാ​ണ്​ കേ​ര​ള​ത്തി​​െന്‍റ പ​ട​പ്പു​റ​പ്പാ​ട്. ദേ​ശീ​യ സ്​​കൂ​ള്‍ മീ​റ്റി​ല്‍ സ്വ​ര്‍​ണ​വും വെ​ള്ളി​യും നേ​ടി​യ സാ​ന്ദ്ര ബാ​ബു ചി​ക്ക​ന്‍​പോ​ക്​​സ്​ കാ​ര​ണം വി​ട്ടു​നി​ന്ന​പ്പോ​ള്‍ മ​റ്റു ഏ​ഴു​പേ​ര്‍ പ​രി​ക്കി​നെ തു​ട​ര്‍​ന്ന്​ പി​ന്‍​വാ​ങ്ങി.
വി​വി​ധ പ്രാ​യ​വി​ഭാ​ഗ​ങ്ങ​ളി​ല്‍ മ​ത്സ​രി​ക്കേ​ണ്ടി​യി​രു​ന്ന കെ.​എ​സ്. അ​ന​ന്തു, കെ.​എ. റു​ബീ​ന, ആ​തി​ര സോ​മ​രാ​ജ്​ എ​ന്നി​വ​ര്‍ ഉ​റ​ച്ച മെ​ഡ​ലു​ക​ളാ​യി​രു​ന്നു. സം​സ്​​ഥാ​ന സ്​​കൂ​ള്‍ കാ​യി​ക​മേ​ള​യും ദേ​ശീ​യ ജൂ​നി​യ​ര്‍ സ്​​കൂ​ള്‍ മീ​റ്റും ക​ഴി​ഞ്ഞാ​ണ്​ ദേ​ശീ​യ ജൂ​നി​യ​ര്‍ പോ​രാ​ട്ട​മെ​ന്ന പ്ര​ത്യേ​ക​ത​യും ഇൗ ​സീ​സ​ണി​ലെ അ​ങ്ക​ത്തി​നു​ണ്ട്. അ​ണ്ട​ര്‍ 14, 16, 18, 20 എ​ന്നീ നാ​ല്​ പ്രാ​യ​വി​ഭാ​ഗ​ങ്ങ​ളി​ലാ​യാ​ണ്​ പോ​രാ​ട്ടം.

Leave A Reply

Your email address will not be published.