Ultimate magazine theme for WordPress.

ദേ​ശീ​യ ജൂ​നി​യ​ര്‍ അ​ത്​​ല​റ്റി​ക്​​സ്​ ചാ​മ്ബ്യ​ന്‍​ഷി​പ്പ്: കേരളത്തിന് ഒ​മ്പ​ത്​ സ്വ​ര്‍​ണം കൂടി

0

വി​ജ​യ​വാ​ഡ: മം​ഗ​ള​ഗി​രി ആ​ചാ​ര്യ നാ​ഗാ​ര്‍​ജു​ന സ​ര്‍​വ​ക​ലാ​ശാ​ല സ്​​റ്റേ​ഡി​യ​ത്തി​ലെ നീ​ല​ട്രാ​ക്കി​ല്‍ പോ​രാ​ട്ട​ത്തി​ന്​ ചൂ​ടു​പി​ടി​ക്കുമ്പോ​ള്‍ ഉ​ച്ചി​യി​ല്‍ സൂ​ര്യ​ന്‍ ക​ത്തി​ജ്വ​ലി​ക്കു​ക​യാ​യി​രു​ന്നു. 40 ഡി​ഗ്രി​ക്ക്​ മു​ക​ളി​ല്‍ രേ​ഖ​പ്പെ​ടു​ത്തി​യ ചൂ​ടി​ല്‍ താ​ര​ങ്ങ​ളും കാ​ണി​ക​ളും വെ​ന്തു​രു​കി​യ​പ്പോ​ള്‍ സ്വ​ര്‍​ണ​വും വെ​ള്ളി​യും​കൊ​ണ്ട്​ ദാ​ഹ​മ​ക​റ്റി കേ​ര​ള​ത്തി​​െന്‍റ കു​തി​പ്പ്. 33ാമ​ത്​ ദേ​ശീ​യ ജൂ​നി​യ​ര്‍ അ​ത്​​ല​റ്റി​ക്​​സ്​ ചാ​മ്ബ്യ​ന്‍​ഷി​പ്പി​ന്​ ഇ​ന്ന്​ കൊ​ടി​യി​റ​ങ്ങാ​നി​രി​ക്കെ ഹ​രി​യാ​ന​​യെ വെ​ല്ലു​വി​ളി​ച്ച്‌​ കേ​ര​ളം ടോ​പ്​ ഗി​യ​റി​ലേ​ക്ക്​ മാ​റി. ഞാ​യ​റാ​ഴ്​​ച ഒ​മ്ബ​തു​ സ്വ​ര്‍​ണ​വും നാ​ലു​ വെ​ള്ളി​യും മൂ​ന്നു​ വെ​ങ്ക​ല​വും നേ​ടി​യ ​ചാ​മ്ബ്യ​ന്മാ​ര്‍​ക്ക്​ 298 പോ​യ​ന്‍​റാ​യി. ഒ​ന്നാം സ്​​ഥാ​ന​ത്തു​ള്ള ഹ​രി​യാ​ന​യു​മാ​യി (328) പോ​യ​ന്‍​റ്​ വ്യ​ത്യാ​സം 30 ആ​യി കു​റ​ച്ചു. ഇ​ഷ്​​ട ഇ​ന​ങ്ങ​ളാ​യ 800 മീ, 200 ​മീ, 4×400 മീ. ​റി​ലേ എ​ന്നി​വ ബാ​ക്കി​നി​ല്‍​ക്കെ ചാ​മ്ബ്യ​ന്‍​ഷി​പ്​ അ​നാ​യാ​സം നി​ല​നി​ര്‍​ത്താ​മെ​ന്നാ​ണ് കേ​ര​ള​ത്തി​​െന്‍റ പ്ര​തീ​ക്ഷ. ​
പൊ​ന്നി​ല്‍ കു​ളി​ച്ച ഞാ​യ​ര്‍
മെ​ഡ​ല്‍ വ​ര​ള്‍​ച്ച​യു​ടേ​താ​യി​രു​ന്നു പ്ര​ഭാ​തം. പി​ന്നെ ത​ട​യ​ണ പൊ​ട്ടി​യ​പോ​ലെ മെ​ഡ​ലു​ക​ളു​ടെ കു​ത്തൊ​ഴു​ക്കാ​യി. ട്രാ​ക്കി​ലും പി​റ്റി​ലും പൊ​ന്നു​കൊ​ണ്ട്​ തു​ലാ​ഭാ​രം ന​ട​ത്തി​യ​വ​ര്‍ ഒ​രു പ​ക​ല്‍ ബാ​ക്കി​നി​ല്‍​ക്കെ മെ​ഡ​ല്‍​വേ​ട്ട​യി​ല്‍ ക​ഴി​ഞ്ഞ​വ​ര്‍​ഷ​ത്തെ പ്ര​ക​ട​ന​വും മ​റി​ക​ട​ന്നു. കോ​യ​​മ്ബ​ത്തൂ​രി​ല്‍ ചാ​മ്ബ്യ​ന്മാ​രാ​വു​േ​മ്ബാ​ള്‍ 18-18-23 ആ​യി​രു​ന്നു പ്ര​ക​ട​നം. ഇ​ക്കു​റി ഒ​രു ദി​നം ബാ​ക്കി​നി​ല്‍​ക്കെ ത​ന്നെ 19-14-13 എ​ന്നാ​യി.
ഹ​ര്‍​ഡ്​​ലി​ല്‍ നൂ​റി​ല്‍ നൂ​റ്​
മെ​ഡ​ലു​ക​ളൊ​ന്നു​മി​ല്ലാ​തെ ​കാ​ഴ്​​ച​ക്കാ​രാ​യ​പ്പോ​െ​ഴ​ല്ലാം കേ​ര​ള​ത്തി​ന്​ ഭാ​ഗ്യ​മെ​ത്തി​ച്ച​ത്​ ഹ​ര്‍​ഡ്​​ലു​ക​ള്‍​ക്കു മീ​തെ​യു​ള്ള കു​തി​പ്പാ​യി​രു​ന്നു. ആ ​ഭാ​ഗ്യം ഞാ​യ​റാ​ഴ്​​ച​യും ആ​വ​ര്‍​ത്തി​ച്ചു. രാ​വി​ലെ ദീ​ര്‍​ഘ​ദൂ​ര​ത്തി​ലും പോ​ള്‍​വാ​ള്‍​ട്ടി​ലും ന​ഷ്​​ട​ക്ക​ണ​ക്കാ​യ​പ്പോ​ള്‍ ഉ​ച്ച​ക​ഴി​ഞ്ഞ്​ തു​ട​ങ്ങി​യ 400 മീ​റ്റ​ര്‍ ഹ​ര്‍​ഡ്​​ല്‍​സി​ല്‍ പൊ​ന്നി​ല്‍ കു​ളി​ച്ച്‌​ കേ​ര​ളം കു​തി​പ്പ്​ തു​ട​ങ്ങി. ട്രാ​ക്കി​ല്‍ ന​ട​ന്ന മൂ​ന്നി​ന​ങ്ങ​ളി​ലും സ്വ​ര്‍​ണം. ര​ണ്ടു​ വെ​ള്ളി​യും. അ​ന​ന്തു വി​ജ​യ​ന്‍ (അ​ണ്ട​ര്‍ 18), പി.​ഒ. സ​യ​ന (അ​ണ്ട​ര്‍ 20 പെ​ണ്‍), ജെ. ​വി​ഷ്​​ണു​പ്രി​യ (അ​ണ്ട​ര്‍ 18 പെ​ണ്‍) എ​ന്നി​വ​രി​ലൂ​ടെ പൊ​ന്ന്​ പി​റ​ന്ന​പ്പോ​ള്‍, അ​ഭി​ഗെ​യ്​​ല്‍ ആ​രോ​ഗ്യ​നാ​ഥ​ന്‍, കെ.​എം. നി​​ബ എ​ന്നി​വ​ര്‍ വെ​ള്ളി നേ​ടി. പ​ത്ത​നം​തി​ട്ട ഇ​ര​വി​പേ​രൂ​ര്‍ സ്വ​ദേ​ശി​യാ​യ അ​ന​ന്തു ​വി​ജ​യ​ന്‍ വെ​ല്ലു​വി​ളി​യി​ല്ലാ​തെ​യാ​ണ്​ (53.33 സെ.) ​സ്വ​ര്‍​ണ​ത്തി​ലേ​ക്ക്​ ​ഒാ​ടി​ക്ക​യ​റി​യ​ത്. പെ​ണ്‍​കു​ട്ടി​ക​ളി​ല്‍ കേ​ര​ള താ​ര​ങ്ങ​ള്‍ ത​മ്മി​ലാ​യി​രു​ന്നു പോ​രാ​ട്ടം. അ​ണ്ട​ര്‍ 18ല്‍ ​പാ​ല​ക്കാ​ട്​ ജി.​എം.​എ​ച്ച്‌.​എ​സ്.​എ​സി​ലെ വി​ഷ്​​ണു​പ്രി​യ (1:02.47 മി.) ​ഫി​നി​ഷി​ങ്​ ലൈ​ന്‍ ​െതാ​ടു​േ​മ്ബാ​ള്‍ നാ​ട്ടു​കാ​രി​യാ​യ കെ.​എം. ലി​ബ തൊ​ട്ടു​പി​ന്നി​ല്‍ (1:06.36 മി). ​സീ​നി​യ​ര്‍ പെ​ണ്‍​കു​ട്ടി​ക​ളി​ല്‍ പി.​ഒ. സ​യ​ന (1:01.13 മി) ​അ​ഭി​ഗെ​യ്​​ലി​നെ പി​ന്ത​ള്ളി സ്വ​ര്‍​ണ​മ​ണി​ഞ്ഞു.
ഉ​യ​ര​ങ്ങ​ളി​ല്‍ ശ്രീ​ശ​ങ്ക​ര്‍
ഇ​ന്ത്യ​യു​ടെ രാ​ജ്യാ​ന്ത​ര അ​ത്​​ല​റ്റു​ക​ളാ​യ അ​ച്ഛ​നും അ​മ്മ​യും അ​രി​കെ​നി​ന്ന്​ ഉൗ​ര്‍​ജം​പ​ക​രു​േ​മ്ബാ​ള്‍ ശ്രീ​ശ​ങ്ക​ര്‍ പ​റ​ന്നി​റ​ങ്ങാ​തി​രി​ക്കു​ന്ന​തെ​ങ്ങ​നെ? ഏ​ഷ്യ​ന്‍ മെ​ഡ​ലി​സ്​​റ്റു​ക​ളാ​യ എ​സ്. മു​ര​ളി​യു​ടെ​യും കെ.​എ​സ്.​ ബി​ജി​മോ​ളു​ടെ​യും മ​ക​നാ​യ എം. ​ശ്രീ​ശ​ങ്ക​റാ​യി​രു​ന്നു ഞാ​യ​റാ​ഴ്​​ച​യി​ലെ താ​രം. അ​ണ്ട​ര്‍ 20 ആ​ണ്‍​കു​ട്ടി​ക​ളു​ടെ ലോ​ങ്​​ജം​പി​ല്‍ ആ​ദ്യ ശ്ര​മ​ത്തി​ല്‍ ത​ന്നെ 7.72 മീ​റ്റ​ര്‍ ചാ​ടി​യ ‘ശ്രീ’ ​ഇ​ന്ത്യ​ന്‍ താ​രം അ​ങ്കി​ത്​ ശ​ര്‍​മ​യു​ടെ പേ​രി​ലു​ണ്ടാ​യി​രു​ന്ന ആ​റു​ വ​ര്‍​ഷം പ​ഴ​ക്ക​മു​ള്ള മീ​റ്റ്​ റെ​ക്കോ​ഡ്​ (7.57 മീ) ​ത​ക​ര്‍​ത്തു. മെ​ഡ​ലി​നൊ​പ്പം 201​8െല ​ഫി​ന്‍​ല​ന്‍​ഡ്​ ലോ​ക യൂ​ത്ത്​ ചാ​മ്ബ്യ​ന്‍​ഷി​​പ്പി​ലേ​ക്കു​ള്ള യോ​ഗ്യ​ത​യും നേ​ടി. കേ​ര​ള​ത്തി​​െന്‍റ​ത​ന്നെ മ​ല​പ്പു​റം ത​വ​നൂ​രു​കാ​ര​നാ​യ മു​ഹ​മ്മ​ദ്​ സാ​ലി​ഹി​നാ​ണ്​ വെ​ള്ളി. അ​വ​സാ​ന ചാ​ട്ട​ത്തി​ല്‍ 7.56 മീ​റ്റ​ര്‍ ദൂ​രെ​യെ​ത്തി​യാ​ണ്​ സാ​ലി​ഹ്​ വെ​ള്ളി​യ​ണി​ഞ്ഞ​ത്. പാ​ല​ക്കാ​ട്​ എ​ന്‍.​എ​സ്.​എ​സ്​ എ​ന്‍​ജി​നീ​യ​റി​ങ്​ കോ​ള​ജ്​ വി​ദ്യാ​ര്‍​ഥി​യാ​ണ്​ ശ്രീ​ശ​ങ്ക​ര്‍.
പെ​ണ്‍​കു​ട്ടി​ക​ളു​ടെ ലോ​ങ്​​ജം​പി​ല്‍ കോ​ഴി​ക്കോ​ട്​ പു​ല്ലൂ​രാം​പാ​റ സ​െന്‍റ്​ ജോ​സ​ഫ്​​സി​ലെ ലി​സ്​​ബ​ത്​ ക​രോ​ളി​ന്‍ ജോ​സ​ഫ്​ 12.35 മീ​റ്റ​ര്‍ ചാ​ടി സ്വ​ര്‍​ണം നേ​ടി. അ​ണ്ട​ര്‍ 20 ആ​ണ്‍​കു​ട്ടി​ക​ളു​ടെ പോ​ള്‍​വാ​ള്‍​ട്ടി​ല്‍ എ​തി​രാ​ളി​യി​ല്ലാ​തെ പോ​രാ​ടി​യ കെ.​​ജി. ജെ​സ​ന്‍ (4.70 മീ) ​സ്വ​ര്‍​ണ​മ​ണി​ഞ്ഞു. പാ​ല​ക്കാ​ട്​ ക​ല്ല​ടി എം.​ഇ.​എ​സ്​ കോ​ള​ജ്​ വി​ദ്യാ​ര്‍​ഥി​യാ​ണ്​ ആ​ല​പ്പു​ഴ ചേ​ര്‍​ത്ത​ല സ്വ​ദേ​ശി​യാ​യ ജെ​സ​ന്‍. പി​ന്നാ​ലെ റി​ലേ​യി​ലും കേ​ര​ള താ​ര​ങ്ങ​ള്‍ മെ​ഡ​ല്‍ നേ​ടി. അ​ണ്ട​ര്‍ 16 മി​ഡ്​​ലെ പെ​ണ്‍​കു​ട്ടി​ക​ളി​ല്‍ അ​നു ജോ​സ​ഫ്, ഗ്രേ​സ്​ മ​രി​യ വി​ല്‍​സ​ണ്‍, എ.​എ​സ്. സാ​ന്ദ്ര, പ്രി​സ്​​കി​ല ഡാ​ന​ി​യേ​ല്‍, അ​ണ്ട​ര്‍ 20 പെ​ണ്‍ 4×100 റി​ലേ​യി​ല്‍ അ​നു​പ​മ, അ​ഖി​ന ബാ​ബു, പി.​ഒ. സ​യ​ന, അ​ഞ്​​ജ​ലി ജോ​ണ്‍​സ​ണ്‍, അ​ണ്ട​ര്‍ 20 ആ​ണ്‍ വി​ഭാ​ഗ​ത്തി​ല്‍ നി​ബി​ന്‍ ബൈ​ജു, മു​ഹ​മ്മ​ദ്​ ത​ന്‍​വീ​ര്‍, അ​തു​ല്‍ സേ​ന​ന്‍, സ​ചി​ന്‍ ബി​നു എ​ന്നി​വ​ര​ട​ങ്ങി​യ ടീ​മു​ക​ള്‍​ക്കാ​ണ്​ സ്വ​ര്‍​ണം. അ​ണ്ട​ര്‍ 18 മി​ഡ്​​ലെ​യി​ല്‍ പു​രു​ഷ-​വ​നി​ത ടീ​മു​ക​ള്‍ വെ​ങ്ക​ല​ത്തി​ലൊ​തു​ങ്ങി. ആ​തി​ര മോ​ഹ​ന്‍ ഹെ​പ്​​റ്റാ​ത്​​ല​ണി​ല്‍ വെ​ള്ളി​യും ഷോ​ട്ട്​​പു​ട്ടി​ല്‍ നെ​ല്‍​സ ഷാ​ജി വെ​ങ്ക​ല​വും നേ​ടി​യ​തോ​ടെ നാ​ലാം ദി​ന​ത്തി​ലെ കേ​ര​ള വാ​ഴ്​​ച പൂ​ര്‍​ത്തി​യാ​യി.

Leave A Reply

Your email address will not be published.