Ultimate magazine theme for WordPress.

കെ​ട്ടി​ട നി​കു​തി ന​ല്‍​കു​ന്ന​വ​രി​ല്‍​നി​ന്ന്​ ഫ​യ​ര്‍ ടാ​ക്സ് പി​രി​ക്കാ​ന്‍ നി​ര്‍​ദേ​ശവുമായി സര്‍ക്കാര്‍

0

തി​രു​വ​ന​ന്ത​പു​രം: അ​ഗ്​​നി​ശ​മ​ന​സേ​ന​യു​ടെ പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍​ക്ക് ഫ​ണ്ട് ക​ണ്ടെ​ത്തു​ന്ന​തു​മാ​യി ബ​ന്ധ​പ്പെ​ട്ട് കെ​ട്ടി​ട നി​കു​തി ന​ല്‍​കു​ന്ന​വ​രി​ല്‍​നി​ന്ന്​ ഫ​യ​ര്‍ ടാ​ക്സ് പി​രി​ക്കാ​ന്‍ നി​ര്‍​ദേ​ശം. പു​തി​യ കേ​ര​ള ഫ​യ​ര്‍ ആ​ന്‍​ഡ് ​െറ​സ്ക്യൂ സ​ര്‍​വി​സ​സ് ബി​ല്ലി​ലാ​ണ് അ​ഗ്​​നി​ശ​മ​ന സേ​ന​യു​ടെ സ​ര്‍​ട്ടി​ഫി​ക്ക​റ്റ് (എ​ന്‍.​ഒ.​സി) ആ​വ​ശ്യ​മു​ള്ള​വ​രി​ല്‍​നി​ന്ന്​ കെ​ട്ടി​ട​നി​കു​തി​യു​ടെ മൂ​ന്നു​ശ​ത​മാ​ന​ത്തി​ല്‍ കു​റ​യാ​ത്ത തു​ക ത​ദ്ദേ​ശ സ്വ​യം​ഭ​ര​ണ സ്ഥാ​പ​ന​ങ്ങ​ള്‍ തീ ​നി​കു​തി​യാ​യി പി​രി​ക്ക​ണ​മെ​ന്ന നി​ര്‍​ദേ​ശ​മു​ള്ള​ത്. നി​ല​വി​ല്‍ കെ​ട്ടി​ട​നി​ര്‍​മാ​ണ​ത്തി​ന്​ അ​ഗ്​​നി​ശ​മ​ന​സേ​ന വ​കു​പ്പി​​ന്‍റെ എ​ന്‍.​ഒ.​സി ആ​വ​ശ്യ​മി​ല്ലാ​ത്ത​വ​ക്ക്​ നി​കു​തി ന​ല്‍​കേ​ണ്ട​തി​ല്ല. ഇ​തു​സം​ബ​ന്ധി​ച്ച ക​ര​ട് ബി​ല്ല് അ​ഗ്​​നി​ശ​മ​ന​സേ​ന മേ​ധാ​വി ടോ​മി​ന്‍ ജെ. ​ത​ച്ച​ങ്ക​രി ആ​ഭ്യ​ന്ത​ര​വ​കു​പ്പ് അ​ഡീ​ഷ​ന​ല്‍ ചീ​ഫ് സെ​ക്ര​ട്ട​റി സു​ബ്ര​തോ വി​ശ്വാ​സി​ന് കൈ​മാ​റി. നി​യ​മ​വ​കു​പ്പി​ന്‍റെ അം​ഗീ​കാ​ര​ത്തോ​ടു​കൂ​ടി ജ​നു​വ​രി​യി​ല്‍ ബി​ല്ല് നി​യ​മ​സ​ഭ​യി​ല്‍ അ​വ​ത​രി​പ്പി​ക്കു​മെ​ന്നാ​ണ് വി​വ​രം.
തീ​പി​ടി​ത്ത​മു​ണ്ടാ​യാ​ല്‍ സേ​ന​യു​ടെ പ്ര​വ​ര്‍​ത്ത​ന​ങ്ങ​ളെ​ല്ലാം സൗ​ജ​ന്യ​മാ​യി​രി​ക്കും. സ്വ​കാ​ര്യ വ്യ​ക്തി​യു​ടെ അ​ധീ​ന​ത​യി​ലു​ള്ള വെ​ള്ളം, വാ​ഹ​നം തു​ട​ങ്ങി​യ​വ തീ​പി​ടി​ത്ത​മു​ണ്ടാ​യാ​ല്‍ അ​ഗ്​​നി​ശ​മ​ന സേ​ന​ക്ക്​ ഉ​പ​യോ​ഗി​ക്കാം. ജ​ല അ​തോ​റി​റ്റി​യും കോ​ര്‍​പ​റേ​ഷ​നും ഇ​വ സൗ​ജ​ന്യ​മാ​യി ന​ല്‍​കാ​നും നി​യ​മം മൂ​ലം വ്യ​വ​സ്ഥ ചെ​യ്യും. ഫ​യ​ര്‍ സേ​ഫ്റ്റി ക്ലി​യ​റ​ന്‍​സ് ര​ണ്ടു​വ​ര്‍​ഷ​മാ​ക്കി മാ​റ്റി​യി​ട്ടു​ണ്ട്. 100 മു​റി​യി​ല്‍ കൂ​ടു​ത​ലു​ള്ള ഹോ​ട്ട​ലു​ക​ള്‍, 1000 പേ​രി​ല്‍ കൂ​ടു​ത​ല്‍ ഇ​രി​ക്കാ​ന്‍ ക​ഴി​യു​ന്ന സി​നി​മ തി​യ​റ്റ​റു​ക​ള്‍, 50 മീ​റ്റ​റി​ലേ​റെ ഉ​യ​ര​മു​ള്ള കെ​ട്ടി​ട​ങ്ങ​ള്‍ തു​ട​ങ്ങി​യ​വ​ക്ക് ഒ​രു അ​ഗ്​​നി ശ​മ​ന ഉ​ദ്യോ​ഗ​സ്ഥ​നെ സ്ഥി​ര​മാ​യി കെ​ട്ടി​ട ഉ​ട​മ​ത​ന്നെ നി​യോ​ഗി​ക്ക​ണം. തീ ​ത​ട​യ​ല്‍ സം​ഘം രൂ​പ​വ​ത്​​ക​രി​ക്ക​ണ​മെ​ന്ന ശി​പാ​ര്‍​ശ​യും ബി​ല്ലി​ലു​ണ്ട്. കെ​ട്ടി​ട​ങ്ങ​ളു​ടെ നി​ര്‍​മാ​ണ പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍​ക്ക് അ​ഗ്​​നി​ശ​മ​ന​സേ​ന​യി​ല്‍​നി​ന്നു​ള്ള ക്ലി​യ​റ​ന്‍​സ് സ​ര്‍​ട്ടി​ഫി​ക്ക​റ്റ് വൈ​കു​ന്നു​വെ​ന്ന പ​രാ​തി​യു​ടെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് തീ ​ത​ട​യ​ല്‍ സം​ഘം വേ​ണ​മെ​ന്ന ആ​വ​ശ്യം മു​ന്നോ​ട്ടു​െ​വ​ച്ചി​രി​ക്കു​ന്ന​ത്.
തീ​പി​ടി​ത്ത​മോ ദു​ര​ന്ത​മോ ഉ​ണ്ടാ​യെ​ന്ന വ്യാ​ജ​സ​ന്ദേ​ശം ന​ല്‍​കു​ന്ന​വ​ര്‍​ക്കെ​തി​രെ മൂ​ന്നു​മാ​സം ത​ട​വും 10,000 രൂ​പ പി​ഴ​യും ബി​ല്‍ നി​ര്‍​ദേ​ശി​ക്കു​ന്നു. മ​തി​ലു​ക​ളും കെ​ട്ടി​ട​ങ്ങ​ളും തീ ​അ​ണ​ക്കു​ന്ന​തി​ന് ത​ട​സ്സ​മാ​യി നി​ല്‍​ക്കു​ന്നു​ണ്ടെ​ങ്കി​ല്‍ അ​ത് നീ​ക്കാം. ന​ഷ്​​ട​പ​രി​ഹാ​രം സ​ര്‍​ക്കാ​ര്‍ ന​ല്‍​കും. സു​ര​ക്ഷ​മാ​ന​ദ​ണ്ഡം പാ​ലി​ക്കാ​ത്ത​വ​ര്‍​ക്ക് മൂ​ന്നു​വ​ര്‍​ഷം ത​ട​വും 25,000 രൂ​പ പി​ഴ​യും ല​ഭി​ക്കും. 1962ലെ ​നി​യ​മ​മാ​ണ്​ നി​ല​വി​ലു​ള്ള​ത്. തെ​ലു​ങ്കാ​ന, ആ​ന്ധ്ര, ഡ​ല്‍​ഹി, മും​ബൈ എ​ന്നി​വി​ട​ങ്ങ​ളി​ലെ സു​ര​ക്ഷ സം​വി​ധാ​ന​ങ്ങ​ള്‍ പ​ഠി​ച്ച​ശേ​ഷ​മാ​ണ് കേ​ര​ള ഫ​യ​ര്‍ ആ​ന്‍​ഡ് ​െറ​സ്ക്യൂ സ​ര്‍​വി​സ​സ് ബി​ല്ല് 2017 ത​യാ​റാ​ക്കി​യി​രി​ക്കു​ന്ന​ത്.
ബി​ല്ലി​ലെ പ്ര​ധാ​ന നി​ര്‍​ദേ​ശ​ങ്ങ​ള്‍
•തീ ​നി​കു​തി കെ​ട്ടി​ട നി​കു​തി​യു​ടെ മൂ​ന്നു ശ​ത​മാ​നം വ​രെ​യാ​കാം
•തീ​പി​ടി​ത്ത​മു​ണ്ടാ​യാ​ല്‍ സ്വ​കാ​ര്യ വ്യ​ക്തി​യു​ടെ വെ​ള്ളം, വാ​ഹ​നം തു​ട​ങ്ങി​യ​വ അ​ഗ്​​നി​ശ​മ​ന സേ​ന​ക്ക്​ ഉ​പ​യോ​ഗി​ക്കാം.
•വ​ലി​യ കെ​ട്ടി​ട​ങ്ങ​ള്‍​ക്ക്​ സ്വ​ന്തം അ​ഗ്​​നി ശ​മ​ന ഉ​ദ്യോ​ഗ​സ്​​ഥ​നും തീ ​ത​ട​യ​ല്‍ സം​ഘ​വും വേ​ണം
•വ്യാ​ജ സ​ന്ദേ​ശം ന​ല്‍​കു​ന്ന​വ​ര്‍​ക്ക്​ ത​ട​വും പി​ഴ​യും

Leave A Reply

Your email address will not be published.