Ultimate magazine theme for WordPress.

നിലവിളച്ചു തീരം; മരണം ഏഴായി, 218 പേരെ രക്ഷിച്ചു

0

തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: ഓ​​​ഖി ചു​​​ഴ​​​ലി​​​ക്കാ​​​റ്റി​​​നെത്തു​​​ട​​​ർ​​​ന്നു​​​ള്ള പ്ര​​​കൃ​​​തിദു​​​ര​​​ന്ത​​​ത്തി​​​ൽ സം​​​സ്ഥാ​​​ന​​​ത്ത് ഇ​​​ന്ന​​​ലെ മൂ​​​ന്നുപേ​​​ർകൂ​​​ടി മ​​​രി​​​ച്ചു. ഇ​​​തോ​​​ടെ ര​​​ണ്ടു ദി​​​വ​​​സ​​​ങ്ങ​​​ളി​​​ലാ​​​യി മ​​​രി​​​ച്ച​​​വ​​​രു​​​ടെ എ​​​ണ്ണം ഏ​​​ഴാ​​​യി. തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം ജി​​​ല്ല​​​യി​​​ൽ അ​​​ഞ്ചും കൊ​​​ല്ലം, കാ​​​സ​​​ർ​​​ഗോ​​​ഡ് ജി​​​ല്ല​​​ക​​​ളി​​​ൽ ഓ​​​രോ​​​രു​​​ത്ത​​​രു​​​മാ​​​ണു ക​​​ഴി​​​ഞ്ഞ ര​​​ണ്ടു ദി​​​വ​​​സ​​​ങ്ങ​​​ളി​​​ലാ​​​യി മ​​​രി​​​ച്ച​​​ത്.

രൗദ്രഭാവത്തോടെ ലക്ഷദ്വീപിൽ

തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: ഓ​​​ഖി ചു​​​ഴ​​​ലി​​​ക്കാ​​​റ്റ് കേ​​​ര​​​ള​​​തീ​​​ര​​​ത്തുനി​​​ന്നു ല​​​ക്ഷ​​​ദ്വീ​​​പ് തീ​​​ര​​​ത്തേ​​​ക്കു നീ​​​ങ്ങു​​​ന്ന​​​താ​​​യി കാ​​​ലാ​​​വ​​​സ്ഥാ നി​​​രീ​​​ക്ഷ​​​ണ​​​കേ​​​ന്ദ്ര​​​ത്തി​​​ന്‍റെ റി​​​പ്പോ​​​ർ​​​ട്ട്. ഏ​​​റ്റ​​​വും ഒ​​​ടു​​​വി​​​ൽ പു​​​റ​​​ത്തി​​​റ​​​ക്കി​​​യ റി​​​പ്പോ​​​ർട്ട​​​നു​​​സ​​​രി​​​ച്ച് ഓ​​​ഖി ചു​​​ഴ​​​ലി​​​ക്കാ​​​റ്റ് കേ​​​ര​​​ള​​​തീ​​​ര​​​ത്തി​​​നു 300 കി​​​ലോ​​​മീ​​​റ്റ​​​ർ അ​​​ക​​​ലെനി​​​ന്നു ല​​​ക്ഷ​​​ദ്വീ​​​പ് തീ​​​ര​​​ത്തെ ല​​​ക്ഷ്യ​​​മാ​​​ക്കി​​​യാ​​​ണ് നീ​​​ങ്ങു​​​ന്ന​​​ത്.

അ​​​മി​​​നി ദ്വീ​​​പി​​​നു തെ​​​ക്കു​​​കി​​​ഴ​​​ക്കാ​​​യി 290 കി​​​ലോ​​​മീ​​​റ്റ​​​ർ അ​​​ക​​​ല​​​ത്തി​​​ൽ വീ​​​ശു​​​ന്ന ചു​​​ഴ​​​ലി​​​ക്കാ​​​റ്റ് അ​​​ടു​​​ത്ത 24 മ​​​ണി​​​ക്കൂ​​​റി​​​നു​​​ള്ളി​​​ൽ വ​​​ട​​​ക്കു​​​പ​​​ടി​​​ഞ്ഞാ​​​റു ദി​​​ശ​​​യി​​​ലേ​​​ക്കു മാ​​​റി ല​​​ക്ഷ​​​ദ്വീ​​​പ് തീ​​​ര​​​ത്ത് എ​​​ത്തി​​​ച്ചേ​​​രു​​​മെ​​​ന്നാ​​​ണു ക​​​രു​​​ത​​​പ്പെ​​​ടു​​​ന്ന​​​ത്.

ല​​​ക്ഷ​​​ദ്വീ​​​പ് തീ​​​ര​​​ത്തുനി​​​ന്നു 48 മ​​​ണി​​​ക്കൂ​​​റി​​​നു​​​ള്ളി​​​ൽ ഓ​​​ഖി ക​​​ർ​​​ണാ​​​ട​​​ക, ഗു​​​ജ​​​റാ​​​ത്ത് തീ​​​ര​​​ത്തേ​​​ക്കു വീ​​​ശു​​​മെ​​​ന്നാ​​​ണു കാ​​​ലാ​​​വ​​​സ്ഥാ നി​​​രീ​​​ക്ഷ​​​ണ​​​കേ​​​ന്ദ്ര​​​ത്തി​​​ന്‍റെ പ്ര​​​വ​​​ച​​​നം.

Leave A Reply

Your email address will not be published.