Ultimate magazine theme for WordPress.

ഐഎഫ്എഫ്കെ പാസ് വിതരണം ഡിസംബര്‍ 6ന്

0

തിരുവനന്തപുരം: കേരള രാജ്യാന്തര ചലച്ചിത്രമേളയ്ക്കുള്ള ഡെലിഗേറ്റ് പാസുകളുടെ വിതരണം ഡിസംബര്‍ 6
ബുധനാഴ്ച. രാവിലെ 11 മണി മുതല്‍ മുഖ്യവേദിയായ ടാഗോര്‍ തിയറ്ററില്‍ പാസുകള്‍ നല്‍കും.
അധികമായി അനുവദിച്ച 1000 പാസുകള്‍ക്കു വേണ്ടിയുള്ള ഡെലിഗേറ്റ് രജിസ്ട്രേഷന്‍ ഡിസംബര്‍ 5 ചൊവ്വാഴ്ച രാവിലെ 11 മണി മുതല്‍ ആരംഭിക്കും.
നേരത്തെ യൂസര്‍ അക്കൗണ്ട് തുറന്നവര്‍ക്ക് അതേ യൂസര്‍ നെയിമും പാസ്വേഡും ഉപയോഗിച്ച്‌ രജിസ്ട്രേഷന്‍ നടത്താം. സംസ്ഥാനത്തെ 2700 ഓളം വരുന്ന അക്ഷയ ഇകേന്ദ്രങ്ങളിലും ഓണ്‍ലൈന്‍ രജിസ്ട്രേഷനും ഓണ്‍ലൈന്‍ പേയ്മെന്റിനും സൗകര്യമൊരുക്കിയിട്ടുണ്ട്.
ഓഖി ചുഴലിക്കാറ്റ് ദുരന്തത്തിന്റെ പശ്ചാത്തലത്തില്‍ ഉദ്ഘാടന ചടങ്ങകളും മറ്റ് സാംസ്കാരിക പരിപാടികളും ഒഴിവാക്കിയിട്ടുണ്ട്.

Leave A Reply

Your email address will not be published.