Ultimate magazine theme for WordPress.

ചാംപ്യന്‍സ് ലീഗ്: ഒന്നാം സ്ഥാനം ഉറപ്പിക്കാന്‍ ചെല്‍സി ഇന്ന് അത്ലറ്റികോ മാഡ്രിഡിനെതിരെ

0

ചാംപ്യന്‍സ് ലീഗ് ഗ്രൂപ്പില്‍ ഒന്നാം സ്ഥാനം ഉറപ്പിക്കാന്‍ ചെല്‍സി ഇന്ന് അത്ലറ്റികോ മാഡ്രിഡിനെതിരെ. ചെല്‍സിയുടെ മൈതാനമായ സ്റ്റാംഫോഡ് ബ്രിഡ്ജിലാണ് മത്സരം അരങ്ങേറുക. ഇന്ന് പുലര്‍ച്ചെ 1.15 നാണ് കികോഫ്. ഗ്രൂപ്പില്‍ ഒന്നാം സ്ഥാനത് നില്‍കുന്ന ചെല്‍സിക്ക് ഗ്രൂപ്പ് ചാംപ്യന്മാരാവാന്‍ സമനില മതിയാവും. റോമക്ക് പിറകില്‍ മൂന്നാം സ്ഥാനത്തുള്ള അത്ലറ്റികോക്ക് ഇന്ന് ജയിച്ചാല്‍ മാത്രമേ എന്തെങ്കിലും സാധ്യത ഒള്ളൂ.
ചെല്‍സിക്കെതിരെ മെട്രോ പൊലീറ്റാനോയില്‍ തോറ്റ ശേഷം ഒരു മത്സരം പോലും തോല്‍കാതെയാണ് അത്ലറ്റികോ ലണ്ടനിലേക്കെത്തുന്നത്. പ്രീമിയര്‍ ലീഗില്‍ ന്യൂ കാസിലിനെതിരായ മത്സരം ജയിച്ചാണ് ചെല്‍സി ഇന്ന് മത്സരത്തിനിറങ്ങുന്നത്. ചെല്‍സി നിരയില്‍ പരിക്കേറ്റ ഡേവിഡ് ലൂയിസ്, ചാര്‍ളി മുസോണ്ട എന്നിവര്‍ക്ക് ഇത്തവണയും കളിക്കാനാവില്ല. പക്ഷെ കഴിഞ്ഞ രണ്ടു പ്രീമിയര്‍ ലീഗ് മല്‍സരങ്ങളില്‍ കളിക്കാതിരുന്ന ബകയോക്കോ ടീമിലേക്ക് തിരിച്ചെത്തിയേക്കും. ക്യാപ്റ്റന്‍ ഗാരി കാഹിലും ആദ്യ ഇലവനില്‍ തന്നെ കളിക്കാനാണ് സാധ്യത. അത്ലറ്റികോ നിരയില്‍ മുന്‍ ചെല്‍സി താരം കൂടിയായ ഫെര്‍ണാണ്ടോ ടോറസിനും ഫിലിപ്പേ ലൂയിസിനും പഴയ തട്ടകത്തിലേക്കുള്ള മടക്കമാവും ഇന്നത്തെ മത്സരം.
ഗ്രൂപ്പില്‍ 10 പോയിന്റുള്ള ചെല്‍സി അടുത്ത റൗണ്ടിലേക്കുള്ള സ്ഥാനം ഉറപ്പിച്ചിട്ടുണ്ട്. 8 പോയിന്റുള്ള റോമക്ക് ഇന്ന് കരബാഗിനെതിരായ മത്സരത്തില്‍ ജയിച്ചാല്‍ അടുത്ത റൌണ്ട് ഉറപ്പിക്കാം. റോമ ഇന്ന് കരബാഗിനെതിരായ മത്സരം ജയിക്കാതിരിക്കുകയും അത്ലറ്റികോ ചെല്‍സിക്കെതിരെ ജയിക്കുകയും ചെയ്താല്‍ അവര്‍ക്ക് റോമയെ മറികടന്ന് അടുത്ത റൗണ്ടില്‍ കടക്കാനാവും. അത്ലറ്റികോക്ക് നിലവില്‍ 6 പോയിന്റാണ് ഉള്ളത്.

Leave A Reply

Your email address will not be published.