Ultimate magazine theme for WordPress.

ഐ.എഫ്.എഫ്.കെ: പ്രദര്‍ശന ചിത്രങ്ങളുടെ റിസര്‍വേഷന്‍ ആരംഭിച്ചു

0

തിരുവനന്തപുരം: 22മത് രാജ്യാന്തര ചലച്ചിത്രമേളയില്‍ പ്രദര്‍ശിപ്പിക്കുന്ന ചിത്രങ്ങള്‍ക്കുള്ള റിസര്‍വേഷന്‍ ആരംഭിച്ചു. ഡെലിഗേറ്റുകള്‍ക്ക് ലോഗിന്‍ ഐ.ഡി ഉപയോഗിച്ച്‌ ഷോ ബുക്ക് ചെയ്യാം. 60 ശതമാനം സീറ്റുകള്‍ക്കാണ് റിസര്‍വേഷന്‍ അനുവദിച്ചിട്ടുള്ളത്. ഒരു ഡെലിഗേറ്റിന് ദിവസം മൂന്ന് ഷോ മാത്രമേ റിസര്‍വ് ചെയ്യാനാകൂ. റിസര്‍വ് ചെയ്ത ഷോ അവസാനിക്കും മുമ്പുള്ള മറ്റൊരു ഷോ റിസര്‍വ് ചെയ്യാനാവില്ല. മുതിര്‍ന്ന പൗരന്‍മാര്‍ക്ക് നേരിട്ട് തിയേറ്ററില്‍ പ്രവേശിക്കാനുള്ള സൗകര്യം ഉണ്ടായിരിക്കും.

Leave A Reply

Your email address will not be published.