Ultimate magazine theme for WordPress.

ബംഗ്ലാദേശ് പ്രീമിയര്‍ ലീഗ് : 45 പന്തില്‍ ഗെയിലിന്‍റെ സെഞ്ച്വറി

0

ധാക്ക: വെടിക്കെട്ട് ബാറ്റിങ്ങ് ശീലമാക്കിയ ക്രിസ് ഗെയില്‍ ബംഗ്ലാദേശ് പ്രീമിയര്‍ ലീഗിലും നിറഞ്ഞാടി.
രംഗ്പൂര്‍ റൈഡേഴ്സിനായി കളത്തിലിറങ്ങിയ ഗെയില്‍ 51 പന്തില്‍ 126 റണ്‍സ് അടിച്ചുകൂട്ടി. 14 സിക്സറുകളും ആറ് ബൗണ്ടറിയും പിറന്ന 126 റണ്‍സിന്‍റെ ഇന്നിങ്സോടെ ട്വന്റി 20 യില്‍ 800 സിക്സറുകള്‍ നേടുന്ന ആദ്യ താരമായി ഗെയില്‍ മാറി.
126 റണ്‍സില്‍ സിക്സറില്‍ കൂടി നേടിയത് 84 റണ്‍സും ബൗണ്ടറിയില്‍ നിന്ന് നേടിയത് 36 റണ്‍സും. അതായത് 126 റണ്‍സില്‍ 110 ഉം സിക്സറില്‍ നിന്നും ഫോറില്‍ നിന്നുമാണ് വന്നത്.ട്വന്റി 20യില്‍ 19 ാം സെഞ്ച്വറിയും ഗെയില്‍ പിന്നിട്ടു.

Leave A Reply

Your email address will not be published.