Ultimate magazine theme for WordPress.

സ്വര്‍ണ വിലയില്‍ ഇടിവ് : പവന് 160 രൂപ കുറഞ്ഞു

0

കൊച്ചി : സംസ്ഥാനത്ത് സ്വര്‍ണ വിലയില്‍ വന്‍ ഇടിവ്. പവന് 160 രൂപയും ഗ്രാമിന് 20 രൂപയുമാണ് കുറഞ്ഞത്. രണ്ട് ദിവസം മുമ്പും പവന് 160 രൂപ കുറഞ്ഞിരുന്നു. ഇതോടെ കഴിഞ്ഞ നാല് മാസത്തെ ഏറ്റവും കുറഞ്ഞ വിലയ്ക്കാണ് ഇന്ന് സ്വര്‍ണ വ്യാപാരം നടക്കുന്നത്.
പവന് 21,520 രൂപയും ഗ്രാമിന് 2690 രൂപയുമാണ് ഇന്നത്തെ വില. കഴിഞ്ഞ ഓഗസ്റ്റ് മാസത്തിലാണ് ഇതിന് മുന്‍പ് ഇത്രയും വില കുറഞ്ഞത്. അന്നത്തെ വില 21120 രൂപയായിരുന്നു. എന്നാല്‍ പിന്നീട് നവംബര്‍ പകുതി മുതലാണ് സ്വര്‍ണ വില കുറഞ്ഞു തുടങ്ങിയത്. അന്താരാഷ്ട്ര വിപണിയിലും വില കുറയുകയാണ്. ആഗോള വിപണിയിലെ വിലക്കുറവ് തന്നെയാണ് ആഭ്യന്തര മാര്‍ക്കറ്റിലും വില കുറയാന്‍ കാരണം.

Leave A Reply

Your email address will not be published.