Ultimate magazine theme for WordPress.

സൗന്ദര്യസംരക്ഷണത്തിന് പ്രകൃതിദത്ത വഴികള്‍

0

സൗന്ദര്യസംരക്ഷണത്തിന് ഏറ്റവും നല്ലത് പ്രകൃതിദത്ത വഴികള്‍ തന്നെയാണ്.നല്ല നിറവും തിളക്കവും മൃദുത്വവുമെല്ലാം സൗന്ദര്യത്തിന്‍റെ പ്രധാന ഘടകങ്ങളാണ്.പ്രകൃതിദത്ത വഴികളില്‍ പലതും നമ്മുടെ വീട്ടില്‍ തന്നെയുള്ള ചേരുവകളുമാണ്.
സൗന്ദര്യ, ആരോഗ്യ സംരക്ഷണത്തില്‍ ഒരുപോലെ ഗുണകമായ ഒന്നാണ് തേന്‍. ഇതിലെ ആന്റിഓക്‌സിഡന്റുകളാണ് ചര്‍മസംരക്ഷണത്തിന് സഹായിക്കുന്നത്. ചര്‍മത്തിനു നിറം നല്‍കാനും മൃദുത്വം നല്‍കാനും ചര്‍മത്തിലെ ചുളിവുകള്‍ അകറ്റാനുമെല്ലാം തേന്‍ സഹായകമാണ്. ചര്‍മത്തിലെ ചുളിവുകള്‍ അകറ്റുന്നതു കൊണ്ടുതന്നെ പ്രായക്കുറവു തോന്നിയ്ക്കാനും തേന്‍ ഏറെ ഗുണകരം തന്നെയാണ്.

മുഖത്തിനു തിളക്കവും നിറവും നല്‍കുന്ന പല ഫേസ് പായ്ക്കുകളും തേന്‍ ഉപയോഗിച്ചുണ്ടാക്കാം.

അല്‍പം ഗ്രീന്‍ ടീ പൗഡറും അല്‍പം തേനും കലര്‍ത്തി മുഖത്തു പുരട്ടുക. അല്‍പം കഴിയുമ്പോള്‍ സ്‌ക്രബ് ചെയ്തു കഴുകിക്കളയാം. ഇത് മുഖത്തിന് തിളക്കവും നിറവും നല്‍കും. മൃതകോശങ്ങള്‍ അകറ്റാനും ഇത് ഏറെ നല്ലതാണ്.

തേനും ഒലീവ് ഓയിലും കലര്‍ത്തി മുഖത്തു പുരട്ടുന്നതും മുഖത്തിന് തിളക്കവും നിറവും നല്‍കാന്‍ ഏറെ നല്ലതാണ്. ആഴ്ചയില്‍ ഒന്നു രണ്ടു തവണ ഇതു ചെയ്യണം.

തേനും പാല്‍പ്പൊടിയും കലര്‍ന്ന മിശ്രിതം ഏറെ നല്ലതാണ്. തേന്‍ പാല്‍പ്പൊടിയില്‍ കലര്‍ത്തി മുഖത്തു പുരട്ടുക. ഇത് അല്‍പം കഴിയുമ്പോള്‍ സ്‌ക്രബ് ചെയ്തു കഴുകിക്കളയാം.

തേനും ചെറുനാരങ്ങാനീരും കലര്‍ന്ന മിശ്രിതം ചര്‍മത്തിന് ഏറെ ഗുണകരമാണ്. ഇതും ചര്‍മത്തിന്‍റെ നിറവും മൃദുത്വവുമെല്ലാം വര്‍ദ്ധിപ്പിയ്ക്കാന്‍ ഏറെ സഹായിക്കും.

തേനും മുട്ടയും കലര്‍ന്ന മിശ്രിതവും മുഖത്തിന് തിളക്കവും മൃദുത്വവും നിറവുമെല്ലാം നല്‍കാന്‍ ഏറെ നല്ലതാണ്. ഇത് ആഴ്ചയില്‍ രണ്ടുമൂന്നു ദിവസമെങ്കിലും ഉപയോഗിയ്ക്കുന്നതു ഗുണം നല്‍കും.

അല്‍പം ബദാം പൊടിച്ചതില്‍ തേന്‍ കലര്‍ത്തി മുഖത്തു പുരട്ടുന്നത് ഏറെ സൗന്ദര്യഗുണങ്ങള്‍ നല്‍കുന്ന ഒന്നാണ്. ഇത് മുഖത്തു പുരട്ടി സ്‌ക്രബ് ചെയ്യാം. ചര്‍മത്തിന് നിറവും തിളക്കവും നല്‍കാന്‍ ഇത് ഏറെ നല്ലതാണ്.

തേനും കറ്റാര്‍ വാഴയും കലര്‍ന്ന മിശ്രിതം മുഖത്തു പുരട്ടുന്നതും നിറവും സൗന്ദര്യവും നല്‍കാന്‍ ഏറെ നല്ലതാണ്. ഇത് മുഖത്തിനു തിളക്കം നല്‍കും. വരണ്ട ചര്‍മത്തിനുള്ള നല്ലൊരു പ്രതിവിധി കൂടിയാണിത്.

നല്ല ശുദ്ധമായ തേനാണ് സൗന്ദര്യസംക്ഷണത്തിന് ഉപയോഗിയ്‌ക്കേണ്ടത്. കലര്‍പ്പുള്ള തേന്‍ ഇത്തരം പ്രയോജനങ്ങള്‍ നല്‍കിയെന്നു വരില്ല. ആസ്ത്രലിയയിലും മറ്റും നിര്‍മിക്കുന്ന മനുക ഹണി എന്ന ഒരു പ്രത്യേക തരം തേന്‍ സൗന്ദര്യസംബന്ധമായ ഗുണങ്ങള്‍ക്ക് ഏറെ ന്ല്ലതാണ്. ഇതിന് ആന്റിബാക്ടീരിയല്‍ ഗുണങ്ങളും ഏറെയുണ്ട്. ഇത് ചര്‍മത്തില്‍ പുരട്ടുന്നത് എക്‌സീമ, മുഖക്കുരു തുടങ്ങിയ പല ചര്‍മപ്രശ്‌നങ്ങള്‍ക്കും നല്ലൊരു പരിഹാരവുമാണ്.

Leave A Reply

Your email address will not be published.