Ultimate magazine theme for WordPress.

ജറുസലേം വിവാദം ; പലസ്തീന്‍ യാഥാര്‍ഥ്യം മനസ്സിലാക്കണമെന്ന് ഇസ്രായേല്‍ പ്ര​ധാ​ന​മ​ന്ത്രി

0

പാ​രീ​സ്: ജറുസലേം വിഷയത്തില്‍ പലസ്തീന്‍ യാഥാര്‍ഥ്യം മനസ്സിലാക്കണമെന്ന് ഇസ്രായേല്‍ പ്ര​ധാ​ന​മ​ന്ത്രി ബ​ഞ്ച​മി​ന്‍ നെ​ത​ന്യാ​ഹു പറഞ്ഞു.യു​ എ​സ് പ്ര​സി​ഡ​ന്‍റ് ഡോ​ണ​ള്‍​ഡ് ട്രം​പി​ന്‍റെ ജ​റു​സ​ലം പ്ര​ഖ്യാ​പ​ന​ത്തി​നെ​തി​രാ​യ പ്ര​തി​ഷേ​ധ​ങ്ങ​ള്‍ തള്ളിയ പ്രധാനമന്ത്രി അ​ധി​കം വൈ​കാ​തെ അ​വ​ര്‍​ക്ക് തീ​രു​മാ​നം അം​ഗീ​ക​രി​ക്കേ​ണ്ടി വരുമെന്നും മേ​ഖ​ല​യി​ല്‍ സ​മാ​ധാ​നം പു​നഃ​സ്ഥാ​പി​ക്ക​പ്പെ​ടുമെന്നും വ്യക്തമാക്കി. ഫ്ര​ഞ്ച് പ്രസിഡ​ന്‍റ് എ​മ്മാ​നു​വേ​ല്‍ മാ​ക്രോ​ണു​മാ​യി കൂ​ടി​ക്കാ​ഴ്ച ന​ട​ത്തി​യ ശേ​ഷം പാരീസില്‍ സംസാരി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.

ജ​റു​സ​ല​മി​നെ ഇ​സ്രേ​ലി ത​ല​സ്ഥാ​ന​മാ​യി അം​ഗീ​ക​രി​ച്ചു​കൊ​ണ്ടു​ള്ള അ​മേ​രി​ക്ക​ന്‍ നടപടിക്കെതി​രാ​യ ലോ​ക​ത്തി​ന്‍റെ വി​വി​ധ ഇ​ട​ങ്ങ​ളി​ല്‍ നിന്നും പ്ര​തി​ഷേ​ധം അലയടിച്ചു കൊണ്ടിരിക്കുകയാണ്. ബെ​യ്റൂ​ട്ടി​ലെ യു​ എ​സ് എം​ബ​സി​യു​ടെ സ​മീ​പ​ത്തേ​ക്ക് പ​ല​സ്തീ​ന്‍ പതാ​ക​ക​ള്‍ വീ​ശി നീ​ങ്ങി​യ വ​ന്‍​ജ​ന​ക്കൂ​ട്ട​ത്തെ പി​രി​ച്ചു​വി​ടാ​ന്‍ പോ​ലീ​സ് ക​ണ്ണീ​ര്‍​വാ​ത​ക​വും ജലപീ​ര​ങ്കി​യും പ്ര​യോ​ഗി​ച്ചു. ഇ​ന്തോ​നേ​ഷ്യ​യി​ലെ ജ​ക്കാ​ര്‍​ത്ത​യി​ലും മൊ​റോ​ക്കോ​യു​ടെ തലസ്ഥാ​ന​മാ​യ റ​ബാ​ത്തി​ലും യു​ എ​സ് വി​രു​ദ്ധ പ്ര​ക​ട​ന​ങ്ങ​ള്‍ അ​ര​ങ്ങേ​റി.

യു​ എ​സി​നോ​ട് പ്ര​ഖ്യാ​പ​ന​ത്തി​ല്‍ നി​ന്ന് പി​ന്മാ​റാ​ന്‍ അ​റ​ബി വി​ദേ​ശ​കാ​ര്യ​മ​ന്ത്രി​മാ​രു​ടെ യോ​ഗം അ​ഭ്യ​ര്‍​ഥി​ച്ചി​ട്ടു​ണ്ട്. പലസ്തീന്‍ പ്രദേശത്തേക്ക് വരാനിരിക്കുന്ന അമേരിക്കന്‍ വൈസ് പ്രസിഡന്റ് പെന്‍സുമായുള്ള കൂടിക്കാഴ്ച ഫലസ്തീന്‍ പ്രസിഡന്റ് മഹ്മൂദ് അബ്ബാസ് നിര്‍ത്തി വെച്ചു. ഈജിപ്തില്‍ മുസ്ലിം പണ്ഡിതരും ക്രൈസ്തവ പുരോഹിതരും പെന്‍സിനെ കാണില്ലെന്ന് വ്യക്തമാക്കിയിട്ടുണ്ട്.

Leave A Reply

Your email address will not be published.