Ultimate magazine theme for WordPress.

വിപണി കൈയടക്കാന്‍ എത്തുന്നു രത്തന്‍ ടാറ്റ വെലാര്‍ : വില 78.83 ലക്ഷം

0

മുംബൈ : ഇന്ത്യയിലെത്തുന്ന രത്തന്‍ ടാറ്റയുടെ സ്വപ്ന വാഹനത്തിന്‍റെ വില കേട്ട് അന്തം വിട്ട് മറ്റ് വാഹന നിര്‍മാതാക്കള്‍. ഇന്ത്യന്‍ അരങ്ങേറ്റത്തിന് കാത്തിരിക്കുന്ന റേഞ്ച് റോവര്‍ നിരയിലെ രത്തന്‍ ടാറ്റയുടെ സ്വപ്ന വാഹനമായ വെലാറിന്‍റെ വില പ്രഖ്യാപിച്ചു. 78.83 ലക്ഷം രൂപയാണ് വെലാറിന്‍റെ പ്രാരംഭ വില.
ഏറ്റവും ഉയര്‍ന്ന പതിപ്പ് സ്വന്തമാക്കാന്‍ 1.37 കോടി രൂപ നല്‍കണം. പൂര്‍ണമായും നിര്‍മിച്ച ഇറക്കുമതി ചെയ്യുന്നതാണ് വില ഇത്രയധികം ഉയരാനുള്ള കാരണം. ഔദ്യോഗിക പ്രഖ്യാപനത്തിന് മുമ്ബ് പുറത്തുവന്ന റിപ്പോര്‍ട്ടുകള്‍ പ്രകാരം 79 ലക്ഷം രൂപ മുതല്‍ 1.18 കോടി രൂപ വരെയായിരുന്നു വെലാറിന്റെ വില എന്നായിരുന്നു സൂചനകള്‍. 2018 ജനുവരി 20-നാണ് ഇന്ത്യയില്‍ വെലാര്‍ അവതരിക്കുക. മികച്ച രൂപകല്‍പ്പനയും സാങ്കേതിക വിദ്യയും പ്രകടനവുമാണ് റേഞ്ച് റോവര്‍ വെലാറിന്റെ പ്രത്യേകത.
റേഞ്ച് റോവര്‍ നിരയില്‍ ഇവോക്ക്, സ്പോട്ട് എന്നിവയ്ക്ക് മദ്ധ്യേയാണ് വെലാറിന്റെ സ്ഥാനം. ടാറ്റാ മോട്ടോഴ്സ് മുന്‍ ചെയര്‍മാന്‍ രത്തന്‍ ടാറ്റയുടെ സ്വപ്ന പദ്ധതി എന്ന നിലയിലാണ് വെലാറിന്റെ രൂപകല്‍പ്പനയും വികസന പ്രവര്‍ത്തനങ്ങളും കമ്ബനി പൂര്‍ത്തീകരിച്ചത്. ബിഎംഡബ്യു X5, ഔഡി Q7, വോള്‍വോ XC 90, ജാഗ്വര്‍ എഫ്-സ്പേസ്, പോര്‍ഷെ മകാന്‍ എന്നിവയാണ് വെലാറിനെ കാത്തിരിക്കുന്ന എതിരാളികള്‍. ലൈറ്റ് വെയ്റ്റ് അലുമിനിയം ആര്‍ക്കിടെക്ചറും അള്‍ട്രാ ക്ലീന്‍ പെട്രോള്‍-ഡീസല്‍ എഞ്ചിനുമാണ് മുഖ്യ സവിശേഷതകള്‍. ലേസര്‍ ടെക്നോളജിയിലാണ് ഹെഡ്ലൈറ്റ്. ലാന്റ് റോവറിന്റെ ഏറ്റവും മികച്ച എയറോഡൈനാമിക് വാഹനവും ഇതാണ്.
നീളമേറിയ പനോരമിക് സണ്‍റൂഫും, 10 ഇഞ്ച് ടച്ച്‌ സ്ക്രീന്‍ ഇന്‍ഫോടെയ്മെന്റ് സിസ്റ്റവും അകത്തളത്തെ പ്രൗഡി കൂട്ടും. ലെതര്‍ മെറ്റീരിയലില്‍ ഒരുക്കിയതാണ് ഉയര്‍ന്ന വകഭേദത്തിന്റെ ഇന്റീരിയര്‍. മൂന്ന് പെട്രോള്‍ വകഭേദങ്ങളും രണ്ട് ഡീസല്‍ പതിപ്പിലും വെലാര്‍ ലഭ്യമാകും. 3.0 ലിറ്റര്‍ ഡീസല്‍, 2.0 ലിറ്റര്‍ ഇഗ്നീഷ്യം ഡീസല്‍, 2.0 ലിറ്റര്‍ ഇഗ്നീഷ്യം പെട്രോള്‍ എന്‍ജിനിലും വെലാര്‍ ലഭ്യമാകും.
2.0 ലിറ്റര്‍ ഇഗ്നീഷ്യം പെട്രോള്‍ എഞ്ചിന്‍ രണ്ട് എഞ്ചിന്‍ ട്യുണില്‍ പുറത്തിറങ്ങും, ഒന്ന് 147 ബിഎച്ച്‌പി കരുത്തും 430 എന്‍എം ടോര്‍ക്കുമേകുമ്ബോള്‍ മറ്റൊരു വകഭേദം 240 പിഎസ് കരുത്തും 500 എന്‍എം ടോര്‍ക്കുമേകും. 3.0 ലിറ്റര്‍ ഫോര്‍ സിലിണ്ടര്‍ എഞ്ചിന്‍ 296 ബിഎച്ച്‌പി കരുത്തും 700 എന്‍എം ടോര്‍ക്കുമേകും. രണ്ടിലും ZF 8 സ്പീഡ് ഓട്ടോമാറ്റിക് ട്രാന്‍സ്മിഷനാണ്. 236 ബിഎച്ച്‌പി കരുത്തും 500 എന്‍എം ടോര്‍ക്കുമേകുന്നതാണ് 2.0 ലിറ്റര്‍ ഡീസല്‍ എഞ്ചിന്‍. 3.0 ലിറ്റര്‍ ഡീസല്‍ എഞ്ചിന്‍ 295 ബിഎച്ച്‌പി കരുത്തും 700 എന്‍എം ടോര്‍ക്കുമേകും.

Leave A Reply

Your email address will not be published.