Ultimate magazine theme for WordPress.

ലൈംഗികച്ചുവയുള്ള പരാമര്‍ശം : ട്രംപിനെതിരെ പ്രതിഷേധം രൂക്ഷം

0

അമേരിക്ക:വനിതാ സെനറ്റര്‍ക്കെതിരെ ലൈംഗികച്ചുവയുള്ള പരാമര്‍ശം നടത്തിയ അമേരിക്കന്‍ പ്രസിഡന്‍റ് ഡൊണാള്‍ഡ് ട്രംപിനെതിരെ പ്രതിഷേധം ശക്തമാകുന്നു. ഡെമോക്രാറ്റിക് സെനറ്റര്‍ ക്രിസ്റ്റന്‍ ഗില്ലിബ്രാന്‍ഡിനെതിരെയാണ് ട്രംപിന്‍റെ ട്വീറ്റ്. പണത്തിന് വേണ്ടി എന്തും ചെയ്യുന്നയാളാണ് ഗില്ലിബ്രാന്‍ഡെന്നായിരുന്നു ട്രംപിന്‍റെ പരാമര്‍ശം.
പ്രസിഡന്‍റാകുന്നതിന് മുന്പ് ഡൊണാള്‍ഡ് ട്രംപ് തങ്ങളെ ലൈംഗികമായി പീഡിപ്പിച്ചിട്ടുണ്ടെന്നാരോപിച്ച് മൂന്ന് സ്ത്രീകള്‍ വീണ്ടും രംഗത്ത് വന്നിരുന്നു. പരാതിയുടെ അടിസ്ഥാനത്തില്‍ ട്രംപ് രാജിവെക്കണമെന്ന് വനിതാ സെനറ്ററായ ക്രിസ്റ്റന്‍ ഗില്ലിബ്രാന്‍ഡ് ആവശ്യപ്പെട്ടു. ഗില്ലിബ്രാന്‍ഡിന് മറുപടിയായി ട്രംപ് നല്‍കിയ ട്വീറ്റിലായിരുന്നു മോശം പരാമര്‍ശം. ഭാരമൊട്ടുമില്ലാത്ത ഗില്ലിബ്രാന്‍ഡ് കാമ്പയിന് വേണ്ടിയുള്ള പണത്തിനായി യാചിച്ചുവെന്നും, പണത്തിനായി എന്തും ചെയ്യാന്‍ മടിക്കാത്തയാളാണ് ഗില്ലിബ്രാന്‍ഡെന്നും ട്രംപ് ട്വീറ്റ് ചെയ്തു.
ട്രംപിന് മറുപടിയുമായി ഗില്ലിബ്രാന്‍ഡിന്‍റെ ട്വീറ്റും ഉടനെയെത്തി. സെക്സിറ്റായ ഒരാള്‍ വിചാരിച്ചാല്‍ തന്നെ നിശബ്ദനാക്കാനാകില്ലെന്നായിരുന്നു മറുപടി. ട്വീറ്റിനെക്കുറിച്ചുള്ള ചോദ്യങ്ങള്‍ക്ക് ട്രംപ് മറുപടി നല്‍കാന്‍ തയ്യാറായില്ല. ട്രംപിനെതിരെ പ്രതിഷേധം ശക്തമാവുകയാണ്. പരാമര്‍ശത്തിന്‍റെ അടിസ്ഥാനത്തില്‍ അന്വേഷണം നടത്തണമെന്ന് ഡെമോക്രാറ്റ് സെനറ്റ് അംഗങ്ങള്‍ കോണ്‍ഗ്രസിനോട് ആവശ്യപ്പെട്ടു.

Leave A Reply

Your email address will not be published.