Ultimate magazine theme for WordPress.

ശ്രീലങ്കയ്ക്കെതിരായ രണ്ടാം ഏകദിനത്തില്‍ ഇന്ത്യയ്ക്ക് തകര്‍പ്പന്‍ വിജയം

0

മൊഹാലി: ശ്രീലങ്കയ്ക്കെതിരായ രണ്ടാം ഏകദിന മത്സരത്തില്‍ ഇന്ത്യയ്ക്ക് തകര്‍പ്പന്‍ ജയം. രോഹിത് ശര്‍മ്മയുടെ ഇരട്ട സെഞ്ച്വറിയുടെ ബലത്തില്‍ ഇന്ത്യ 141 റണ്‍സിനാണ് ജയം സ്വന്തമാക്കിയത്. ഇതോടെ മൂന്ന് മത്സരങ്ങളടങ്ങിയ പരമ്ബരയില്‍ ഇന്ത്യ ഒപ്പത്തിനൊപ്പമെത്തി(1-1).
മൂന്നാം ഏകദിനം ഞായറാഴ്ച വിശാഖപ്പട്ടണത്ത് നടക്കും. ഇന്ത്യ ഉയര്‍ത്തിയ 393 റണ്‍സ് എന്ന കൂറ്റന്‍ സ്കോര്‍ പിന്തുടര്‍ന്ന ലങ്കക്കുവേണ്ടി ആന്‍ജലോ മാത്യൂസ് ഒറ്റയാള്‍ പോരാട്ടവുമായി സെഞ്ചുറിയുമായി പൊരുതിയെങ്കിലും ലങ്കന്‍ സ്കോര്‍ 250 കടത്താനേ കഴിഞ്ഞുള്ളൂ. ലങ്ക നിശ്ചിത 50 ഓവറില്‍ എട്ടു വിക്കറ്റ് നഷ്ടത്തില്‍ 251 റണ്‍സ് നേടി.

Leave A Reply

Your email address will not be published.