Ultimate magazine theme for WordPress.

ഐ ലീഗ് : മോഹന്‍ ബഗാന്‍-ഷില്ലോങ് ലജോങ് പോരാട്ടം ഇന്ന്‍

0

ഐ ലീഗില്‍ വിജയ തുടര്‍ച്ചക്കായി മോഹന്‍ ബഗാന്‍ ഇന്ന് ഇറങ്ങുന്നു. സാള്‍ട് ലേക്കില്‍ നടക്കുന്ന മത്സരത്തില്‍
ഷില്ലോങ് ലജോങ് എഫ്സിയാണ് മുന്‍ ചാമ്ബ്യന്മാരായ മോഹന്‍ ബഗാന്റെ എതിരാളികള്‍.മിനേര്‍വയോട് സമനിലയില്‍ തുടങ്ങിയ ബഗാന്‍ തുടര്‍ന്ന് ഈസ്റ്റ് ബംഗാളിനെയും ചര്‍ച്ചിലിനെയും തോല്‍പ്പിച്ചതിന്റെ ആത്മവിശാസത്തിലാണ്, പക്ഷെ കളിക്കാര്‍ പരിക്കിന്റെ പിടിയിലായതാണ് ബഗാന് തലവേദനയാവുന്നത്. ജാപ്പനീസ് താരം കിനോവാക്കി ഒരു മാസത്തോളം കളത്തിനു പുറത്തിരിക്കേണ്ടി വരും, അത് പോലെ സൂപ്പര്‍ താരം സോണി നോര്‍ദെയും ഇന്ന് കളിക്കുന്ന കാര്യം സംശയത്തില്‍ ആണ്. സോണി നോര്‍ദെക്ക് പകരം നിഖില്‍ കദം ടീമില്‍ ഇടം നേടിയേക്കും. ഇന്ന് വിജയത്തില്‍ കുറഞ്ഞതൊന്നും ബഗാന്‍ പ്രതീക്ഷിക്കുന്നുണ്ടാവില്ല, മികച്ച വിജയം നേടി ലീഗില്‍ ഒന്നാം സ്ഥാനം തിരിച്ചു പിടിക്കാന്‍ ആയിരിക്കും മോഹന്‍ ബഗാന്‍ ശ്രമിക്കുക.
മറുവശത്തു മികച്ച രീതിയില്‍ തുടങ്ങിയ ഷില്ലോങ് കഴിഞ്ഞ മത്സരത്തില്‍ ഈസ്റ്റ് ബംഗാളിനോടേറ്റ കനത്ത പരാജയത്തെ മറികടക്കാന്‍ ആയിരിക്കും ശ്രമിക്കുക.
ഇന്ത്യന്‍ സമയം വൈകുന്നേരം 5.30നു ആണ് മത്സരം തുടങ്ങുക. മത്സരം സ്റ്റാര്‍ നെറ്റ്വര്‍ക്കില്‍ തത്സമയം കാണാവുന്നതാണ്.

Leave A Reply

Your email address will not be published.