Ultimate magazine theme for WordPress.

ഗുജറാത്ത് പോളിംഗ് ബൂത്തിലേയ്ക്ക് : രണ്ടാംഘട്ട വോട്ടെടുപ്പ് ഇന്ന്

0

ഗുജറാത്ത് : ഗുജറാത്തില്‍ രണ്ടാം ഘട്ട തെരെഞ്ഞെടുപ്പ് ഇന്ന് .14 ജില്ലകളിലായി 93 മണ്ഡലങ്ങളാണ് വിധിയെഴുതുക. സംസ്ഥാനത്ത് സുരക്ഷ ശക്തമാക്കി. 18 നാണ് വോട്ടെണ്ണല്‍. പാതി ജനത വിധിയെഴുതിക്കഴിഞ്ഞ ഗുജറാത്തില്‍ മറുപാതി കൂടി ഇന്ന് വിധിയെഴുതുകയാണ്. രാവിലെ 8 മണി മുതല്‍ വൈകീട്ട് 5 മണി വരെയാണ് വോട്ടടുപ്പ്. മധ്യഗുജറാത്തിലും വടക്കന്‍ ഗുജറാത്തിലുമുള്ള മണ്ഡലങ്ങളാണ് പോളിംഗ് ബൂത്തിലെത്തുന്നത്. 93 മണ്ഡലങ്ങളിലായി മത്സര രംഗത്തുള്ളത് 69 വനിതകള്‍ ഉള്‍പ്പെടെ 851 സ്ഥാനാര്‍ത്ഥികള്‍ . തെരെഞ്ഞെടുപ്പിനായി കനത്ത സുരക്ഷാ ക്രമീകരണങ്ങള്‍ ഒരുക്കിയിട്ടുണ്ട്. 25558 പോളിംഗ് ബൂത്തുകളാണ് ആകെയുള്ളത്.
ആദ്യഘട്ടത്തില്‍ വോട്ടിംഗ് മെഷീനുകളില്‍‌ പ്രശ്നങ്ങള്‍ വ്യാപകമായി കണ്ടെത്തിയിരുന്നു. ചിലയിടത്ത് അട്ടിമറി സാധ്യത നടന്നതായി കോണ്‍ഗ്രസ്സ് നല്‍കിയ പരാതിയുമുണ്ട്. ഈ സാഹചര്യത്തില്‍ രണ്ടാംഘട്ടത്തില്‍ ഇത്തരം പ്രശ്നങ്ങള്‍ കുറക്കാന്‍ മുന്നൊരുക്കം നടത്തിയിതായി തെരെ‍ഞ്ഞെടുപ്പ് കമ്മീഷന്‍ വൃത്തങ്ങള്‍ അറിയിച്ചു. ബി ജെ പിക്കും കോണ്‍ഗ്രസ്സിനും ഒരു പോലെ സ്വാധീനമുള്ള മേഖലകളാണ് ഇന്നത്തെ വോട്ടടുപ്പ് നടക്കുന്ന മണ്ഡലങ്ങളില്‍ അധികവും. അഹമ്മാദബാദ് പോലുള്ള ബി ജെപിയുടെ ശക്തി കേന്ദ്രങ്ങളുമുണ്ട്.ജില്ലയിലെ 17 ല്‍ 15 ഉം ബി ജെ പിയുടെ സിറ്റിംഗ് സീറ്റുകളാണ്. പക്ഷേ ഇവിടെയുള്‍പ്പെടെ ഇത്തവണ മത്സരം ശക്തമായിരുന്നു.

Leave A Reply

Your email address will not be published.