Ultimate magazine theme for WordPress.

രാഹുല്‍ ഗാന്ധി ഇന്ന്‍ കേരളത്തില്‍ : ആവേശതിമിര്‍പ്പില്‍ കോണ്‍ഗ്രസ്

0

തിരുവനന്തപുരം: പാര്‍ട്ടി അദ്ധ്യക്ഷനായി തിരഞ്ഞെടുക്കപ്പെട്ട ശേഷമുള്ള രാഹുല്‍ ഗാന്ധിയുടെ ആദ്യ പൊതു യോഗത്തിന് തലസ്ഥാനം ഒരുങ്ങി. പതിനായിരങ്ങളെ സാക്ഷി നിറുത്തി രാഹുല്‍ പടയൊരുക്കത്തിന്‍റെ സമാപന സമ്മേളനം ഉദ്ഘാടനം ചെയ്യും. രാവിലെ മുതല്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ നഗരത്തിലേക്ക് ഒഴുകിത്തുടങ്ങി.വൈകുന്നേരം അഞ്ചരയ്ക്കാണ് സെക്രട്ടേറിയറ്റിനോടു ചേര്‍ന്നു കിടക്കുന്ന സെന്‍ട്രല്‍ സ്റ്റേഡിയത്തില്‍ പടയൊരുക്കത്തിന്റെ സമാപന സമ്മേളനം. രാവിലെ പതിനൊന്നിന് തിരുവനന്തപുരത്ത് വിമാനമിറങ്ങിയ രാഹുല്‍ഗാന്ധി നേരെ പോകാന്‍ നിശ്ചയിച്ചത് ചുഴലിക്കാറ്റ് ദുരന്തം വിതച്ച കടലോര മേഖലയിലേക്കായിരുന്നു. പൂന്തുറയിലും വിഴിഞ്ഞത്തും എത്തുന്ന രാഹുലിനെ നിറഞ്ഞ പ്രതീക്ഷയോടെ നൂറുകണക്കിന് മത്സ്യത്തൊഴിലാളികളാണ് രാവിലെ മുതല്‍ കാത്തു നിന്നത്. അവര്‍ നേതാവിനോട് തങ്ങളെ ചവിട്ടിത്താഴ്ത്തിയ തീരാ ദു:ഖത്തിന്റെയും വേര്‍പാടിന്റെയും കണ്ണീര്‍കഥകളുടെ കെട്ടഴിക്കും.
തീരദേശത്തു നിന്ന് ഹെലികോപ്ടറില്‍ നേരെ കന്യാകുമാരി ജില്ലയിലെ ചിന്നത്തുറയിലേക്കാണ് രാഹുല്‍ഗാന്ധി പോകുന്നത്. സെന്റ് ജൂഡ് കേളേജ് മൈതാനത്ത് ദുരന്തത്തിനിരയായ മത്സ്യത്തൊഴിലാളിക ളെ രാഹുല്‍ കാണും. മടങ്ങിയെത്തുന്ന രാഹുല്‍ തൈക്കാട് മൈതാനത്ത് 3.45ന് ആര്‍. എസ്. പി നേതാവ് മണ്‍മറഞ്ഞ ബേബിജോണിന്റെ ദന്മശതാബ്ദി ആഘോഷം ഉദ്ഘാടനം ചെയ്യും. തുടര്‍ന്നാണ് സെന്‍ട്രല്‍ സ്റ്റേഡിയത്തിലെ മുഖ്യ ചടങ്ങ്.
രാഹുല്‍ഗാന്ധിയുടെ വരവ് ആഘോഷമാക്കാനുള്ള തയാറെടുപ്പ് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ നേരത്തെ തന്നെ തുടങ്ങിയിരുന്നു. ജന സാന്നിദ്ധ്യം കൊണ്ട് വന്‍വിജയമെന്ന് വിലയിരുത്തപ്പെട്ട പടയൊരുക്കത്തിന്റെ സമാപന സമ്മേളനവും ഉജ്ജ്വലമാക്കാനാണ് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ഒരുക്കം കൂട്ടുന്നത്. ഗുജറാത്തിലെ തിരഞ്ഞെടുപ്പു പ്രചാരണത്തിന്‍റെ കുന്തമുയില്‍ നിന്നാണ് രാഹുല്‍ഗാന്ധി തലസ്ഥാനത്ത് എത്തുന്നത്. മറ്റന്നാളാണ് കോണ്‍ഗ്രസ് അദ്ധ്യക്ഷനായുള്ള രാഹുലിന്റെ സ്ഥാനാരോഹണം. രാഹുല്‍ ഗാന്ധിയുടെ പ്രസംഗം പരിഭാഷപ്പെടുത്തുന്നതു സംബന്ധിച്ച്‌ ഇന്നു രാവിലെ പത്തു മണിവരെ വ്യക്തമായ തീരുമനമുണ്ടായിട്ടില്ല.

Leave A Reply

Your email address will not be published.