Ultimate magazine theme for WordPress.

ദക്ഷിണാഫ്രിക്ക-സിംബാബ്‍വേ ചതുദിന ടെസ്റ്റില്‍ ഒരു ദിവസം 98 ഓവറുകള്‍

0

ദക്ഷിണാഫ്രിക്കയും സിംബാബ്‍വേയും തമ്മില്‍ കളിക്കുന്ന ചതുദിന ടെസ്റ്റില്‍ ഒരു ദിവസം എറിയുക 98 ഓവറുകള്‍. അതിനര്‍ത്ഥം മത്സരത്തില്‍ 392 ഓവറുകള്‍ എറിയുവാന്‍ സാധിക്കും എന്നാണ്. പരമ്പരാഗത അഞ്ച് ദിന ടെസ്റ്റിനെക്കാള്‍ വെറും 58 ഓവറുകള്‍ മാത്രമാണ് കുറവ് എന്നത് ഏറെ പ്രാധാന്യമുള്ളതാണ്. ഓരോ ദിവസും അര മണിക്കൂര്‍ അധിക സമയം ഉള്‍പ്പെടുത്തുവാനാണ് തീരുമാനം. അധികം വരുന്ന എട്ടോവറുകളെ ഉള്‍ക്കൊള്ളിക്കുന്നതിനു വേണ്ടിയാണ് ഇത്.
ഓരോ സെഷനും രണ്ടേകാല്‍ മണിക്കൂറാണ് തീരുമാനിച്ചിരിക്കുന്നത്. ഫോളോ ഓണിന്റെ മാര്‍ജിന്‍ 200 റണ്‍സില്‍ നിന്ന് 150 റണ്‍സിലേക്കും ചുരുക്കിയിട്ടുണ്ട്. കഴിഞ്ഞ ഒക്ടോബറിലാണ് പരീക്ഷണാര്‍ത്ഥം നാല് ദിന ടെസ്റ്റുകള്‍ക്ക് ഐസിസി അംഗീകാരം നല്‍കിയത്.

Leave A Reply

Your email address will not be published.